ന്യൂഡൽഹി : ഇന്ത്യാവിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന പാകിസ്ഥാൻ കേന്ദ്രീകരിച്ചുള്ള യൂട്യൂബ് ചാനലുകള്‍ക്കെതിരെ നടപടി സ്വീകരിച്ച് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തിനെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് കണ്ടെത്തിയ 35 യൂട്യൂബ് ചാനലുകളും രണ്ട് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളും രണ്ട് വെബ്‌സൈറ്റുകളും ഒരു ഫേസ്ബുക്ക് അക്കൗണ്ടും നീക്കം ചെയ്തതായി വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു.
നീക്കം ചെയ്ത ചാനലുകള്‍ക്ക് 1.20 കോടി സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ടായിരുന്നെന്നും ഇത്തരം വീഡിയോകള്‍ 130 കോടിയില്‍പരം ജനങ്ങളിലേക്ക് എത്തിപ്പെട്ടുവെന്നും മന്ത്രാലയം വ്യക്തമാക്കി. കശ്മീര്‍ വിഷയം, സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ മരണം, ഇന്ത്യയുടെ വിദേശ നയങ്ങള്‍ മുതലായ വിഷയങ്ങളെക്കുറിച്ചുള്ള വീ ഡിയോകളാണ് വസ്തുതാവിരുദ്ധമന്ന് മന്ത്രാലയം കണ്ടെത്തിയത്.
നേരത്തെയും പാകിസ്ഥാനിൽ നിന്നും നിയന്ത്രിക്കുന്ന 20 യൂട്യൂബ് ചാനലുകളും രണ്ട് വെബ്‌സൈറ്റുകളും നീക്കം ചെയ്തിരുന്നതായി മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വെല്ലുവിളിയായേക്കാവുന്നതിനാലാണ് ചാനലുകള്‍ നീക്കം ചെയ്‌തെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
Post Your Comments