ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ പോരാട്ടത്തിനു മുന്നോടിയായി ആദ്യ വെടി പൊട്ടിച്ച് മുന്‍ പാകിസ്താന്‍ താരം മുഹമ്മദ് ഹഫീസ്. ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന്റെ സമ്മര്‍ദ്ദം താങ്ങാന്‍ ഇന്ത്യന്‍ ടീമില്‍ രണ്ടുപേര്‍ക്കേ കഴിയുള്ളൂവെന്നും ഇന്ത്യ- പാകിസ്താന്‍ പോരാട്ടം മറ്റേതു മല്‍സരത്തേക്കാളും മുകളിലാണെന്നും ഐസിസി എല്ലായ്പ്പോഴും ഇന്ത്യ- പാകിസ്താന്‍ പോരാട്ടം ആദ്യത്തെ മല്‍സരമായി ഷെഡ്യൂള്‍ ചെയ്യുന്നത് അതുകൊണ്ടാണെന്നും ഹഫീസ് പറഞ്ഞു.
‘കഴിഞ്ഞ ടി20 ലോകകപ്പിലെ ആദ്യത്തെ മല്‍സരം പാകിസതാന്‍ ജയിച്ചപ്പോള്‍ ഇന്ത്യന്‍ താരങ്ങളുടെ ശരീരഭാഷ സാധാരണ രീതിയിലായിരുന്നില്ല. കാരണം ഇന്ത്യ- പാക് പോരാട്ടങ്ങളില്‍ ഒരു താരത്തിനുണ്ടാവുന്ന സമ്മര്‍ദ്ദത്തിന്റെ അളവാണ് അതിന് കാരണം. ഇന്ത്യന്‍ നിരയില്‍ പാകിസ്താനെതിരേ കളിക്കുമ്പോഴുള്ള സമ്മര്‍ദ്ദം താങ്ങാന്‍ ശേഷിയുള്ള രണ്ടു പേര്‍ മാത്രമേയുള്ളൂ. ഒരാള്‍ വിരാട് കോലിയും മറ്റൊരാള്‍ രോഹിത് ശര്‍മയുമാണ്’.
‘രണ്ടു പേരും മികച്ച ബാറ്റ്‌സ്മാന്‍മാര്‍ കൂടിയാണ്. ഈ രണ്ടു പേരും പാകിസ്താനെതിരേ നന്നായി കളിച്ചില്ലെങ്കിൽ മറ്റുള്ളവര്‍ക്കു സമ്മര്‍ദ്ദം താങ്ങാന്‍ കഴിയില്ല. വ്യക്തപരമായി പറഞ്ഞാല്‍ പാകിസ്താന്‍ വളരെ ഉയരങ്ങളിലേക്കു വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ഒരുപാട് ഇന്ത്യ- പാക് മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ആദ്യത്തെ മല്‍സരം തോറ്റാല്‍ ഉണ്ടാക്കുന്ന ഇംപാക്ടും വലുതാണ്. തുടര്‍ച്ചയായി രണ്ടാം തവണയും ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ക്കാനിരിക്കുകയാണ്’ ഹഫീസ് പറഞ്ഞു.
Read Also:- ശരീരഭാരം വര്‍ധിപ്പിക്കാന്‍ കഴിക്കേണ്ട ആഹാരങ്ങൾ
ഈ വര്‍ഷം ഒക്ടോബറില്‍ ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റിന്റെ സൂപ്പര്‍ 12ലാണ് ഇരുടീമുകളും ഏറ്റുമുട്ടുക. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടൂര്‍ണമെന്റിന്റെ സൂപ്പര്‍ 12ലും ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ത്തിരുന്നു. അന്നു പത്തു വിക്കറ്റിനു പാകിസ്താന്‍ ഇന്ത്യയെ പരാജയപ്പെടുത്തി.
Post Your Comments