തൊടുപുഴ: സംസ്ഥാനത്ത് കഞ്ചാവും എംഡിഎംയുമായി രണ്ടു കേസുകളിലായി നാല് പേര്‍ അറസ്റ്റിലായി. ഡിവൈഎഫ്‌ഐ യൂണിറ്റ് വൈസ് പ്രസിഡന്റ് പടി കോടിക്കുളം വെള്ളംചിറ പന്നത്ത് വീട്ടില്‍ ഷമല്‍ ഹംസ (22), ഐരാമ്പിള്ളി പുത്തന്‍പുരയില്‍ അഭിഷേക് ജിതേഷ് (22), പട്ടയംവല അന്തീനാട്ട് അഫ്‌സല്‍ നാസര്‍ (22) എന്നിവരാണ് പിടിയിലായത്.
Read Also : അഭിമാന നേട്ടം: സാമ്പത്തിക അവസരം നൽകുന്നതിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ദുബായ്
തൊടുപുഴ- മൂവാറ്റുപുഴ റൂട്ടില്‍ റോട്ടറി ജംക്ഷനു സമീപം കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. കാറില്‍ ലഹരി ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്നതിനിടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് 600 ഗ്രാം കഞ്ചാവും 4.5 ഗ്രാം എംഡിഎംഎയും പിടികൂടി. പട്ടയം കവലയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അഫ്‌സലിന്റെ സഹോദരന്‍ അന്‍സല്‍ നാസറിനെ(24)യും അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ മൂന്ന് പേര്‍ മുന്‍പും സമാന കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. മറ്റൊരു പരിശോധനയില്‍ മാര്‍ക്കറ്റിലെ സ്ഥാപനത്തില്‍നിന്നു നിരോധിത പുകയില ഉല്‍പന്നങ്ങളും പിടികൂടി.
Post Your Comments