AlappuzhaKeralaLatest NewsNewsCrime

വലിയകുളങ്ങരയിൽ മാസങ്ങൾക്ക് മുൻപ് കാണാതായ കെട്ടിട നിർമ്മാണ തൊഴിലാളിയുടെ മൃതദേഹം ചതുപ്പിൽ നിന്ന് കണ്ടെത്തി

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ചതുപ്പ് വൃത്തിയാക്കുന്നതിനിടെ സേവ്യറിന്റെ മൃതദേഹം കണ്ടെത്തുന്നത്. വസ്ത്രവും മറ്റും പരിശോധിച്ച് മൃതദേഹം സേവ്യറിന്റേത് തന്നെയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

ആലപ്പുഴ: ആലപ്പുഴ കാർത്തികപ്പള്ളി വലിയകുളങ്ങരയിൽ മാസങ്ങൾക്ക് മുൻപ് കാണാതായ കെട്ടിട നിർമ്മാണ തൊഴിലാളിയുടെ മൃതദേഹം ചതുപ്പിനുള്ളിൽ നിന്ന് കണ്ടെടുത്തു. കന്യാകുമാരി സ്വദേശി സേവ്യറിന്റെ മൃതദേഹമാണ് ചതുപ്പിനുള്ളിൽ നിന്നും കണ്ടെടുത്തത്. പൊലീസ് മൃതദേഹം തിരിച്ചറിഞ്ഞു. സേവ്യറിനെ കാണാതായത് മുതൽ തന്നെ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. തൃക്കുന്നപ്പുഴ പൊലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ചതുപ്പ് വൃത്തിയാക്കുന്നതിനിടെ സേവ്യറിന്റെ മൃതദേഹം കണ്ടെത്തുന്നത്. വസ്ത്രവും മറ്റും പരിശോധിച്ച് മൃതദേഹം സേവ്യറിന്റേത് തന്നെയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. കഴിഞ്ഞ ഒക്ടോബർ 14 രാത്രി മുതലാണ് സേവ്യറിനെ കാണാതാകുന്നത്. സേവ്യർ എവിടെ പോയെന്ന് ഒപ്പം ജോലി ചെയ്തവരോ, കോൺട്രാക്ടറോ വ്യക്തമാക്കാതെ വന്നതോടെയാണ് സംഭവത്തിൽ കുടുംബം ദുരൂഹത ആരോപിച്ചത്.

Also read: ഭാര്യയും കുട്ടികളുമുള്ള കാര്യം മറച്ചുവെച്ചു, 15 കാരിയെ ലോഡ്ജ്മുറിയിൽ എത്തിച്ച് പീഡിപ്പിച്ചു: 35കാരനായ റിയാസ് അറസ്റ്റിൽ

തുടർന്ന് പ്രത്യേക പൊലീസ് സംഘം അന്വേഷണം നടത്തിയെങ്കിലും സേവ്യറിനെ കണ്ടെത്താൻ കഴിഞ്ഞില്ല. സേവ്യറിനെ കാണാതായ പണിസ്ഥലത്തിനോട് ചേർന്ന ചതുപ്പ് പ്രദേശത്തിൽ നിന്നാണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. മൃതദേഹത്തിന്റെ ശാസ്ത്രീയ പരിശോധനയ്‌ക്കൊപ്പം പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും. കൊലപാതക സാധ്യത ഉൾപ്പെടെ അന്വേഷിക്കുമെന്ന് തൃക്കുന്നപ്പുഴ പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button