കൂറുമാറില്ലെന്ന സത്യപ്രതിജ്ഞയുമായി ഗോവയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍. തങ്ങൾ ദൈവവിശ്വാസികളാണെന്നും കൂറുമാറില്ലെന്ന് ദൈവത്തെ തൊട്ട് സത്യം ചെയ്യുന്നുവെന്നും സ്ഥാനാർത്ഥികൾ പ്രതിജ്ഞ ചെയ്തു. 2019ല്‍ സംഭവിച്ചതുപോലുള്ള കൂറുമാറ്റങ്ങള്‍ ഇത്തവണ ഉണ്ടാകില്ലെന്നാണ് പ്രതിജ്ഞ. കോൺഗ്രസിന് വോട്ട് ചെയ്യുന്നത് ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്ന എതിരാളികളുടെ പ്രചാരണത്തിനുള്ള മറുപടിയായിട്ടാണ് സ്ഥാനാർത്ഥികൾ ഈ പ്രതിജ്ഞയെ കാണുന്നത്.
Also Read:ക്ലബ് ഹൗസിലൂടെ മുസ്ലിം സ്ത്രീകൾക്കെതിരെ വിദ്വേഷ പ്രചരണം: പ്രതികളിൽ ഒരാൾ മലയാളി പെൺകുട്ടി
ആരാധനാലയങ്ങളില്‍ എത്തിയായിരുന്നു ഇവരുടെ പ്രതിജ്ഞ. കോൺഗ്രസിന്‍റെ 36 സ്ഥാനാർഥികളാണ് ക്ഷേത്രത്തിലും ക്രിസ്ത്യന്‍ പള്ളിയിലും മുസ്‍ലിം പള്ളിയിലുമായി തങ്ങളുടെ പാർട്ടിയോട് കൂറു പുലർത്തുമെന്ന് പ്രതിജ്ഞയെടുത്തത്. പനാജിയിലെ മഹാലക്ഷ്മി ക്ഷേത്രത്തിലെയും കൊങ്കണിയിലെ ബാംബോലിം ക്രോസിലെയും ബെറ്റിമിലെ ഹംസ ഷാ ദര്‍ഗയിലെയും പ്രതിജ്ഞയ്ക്ക് ശേഷമുള്ള ചിത്രങ്ങള്‍ ഗോവ കോണ്‍ഗ്രസ് എന്ന ട്വിറ്റര്‍ അക്കൌണ്ടില്‍ പങ്കുവെച്ചു.
തെരഞ്ഞെടുപ്പില്‍ വിജയിച്ച് അടുത്ത അഞ്ച് വർഷം കോൺഗ്രസ് പാർട്ടിക്കൊപ്പം തുടരുമെന്ന് സ്ഥാനാര്‍ഥികള്‍ ആവര്‍ത്തിച്ചു. ഞ്ച് വർഷം ഒരുമിച്ച് നിൽക്കുമെന്ന് മഹാലക്ഷ്മിയുടെ മുന്നിൽ ഞങ്ങൾ പ്രതിജ്ഞയെടുത്തു. 36 പേരും വന്നു. കത്തോലിക്കാ സമൂഹത്തെ സംബന്ധിച്ചിടത്തോളം പേരുകേട്ട ആരാധനാലയമായ ബാംബോലിം ക്രോസിലും പ്രതിജ്ഞ ചെയ്തുവെന്നും സ്ഥാനാർത്ഥികൾ തന്നെ വ്യക്തമാക്കി.
Congress candidates from across Goa visit Mahalaxmi Temple, Bambolim Cross & Hamza Shah Darga and took a pledge of loyalty towards the people of Goa & the party. #PledgeOfLoyalty pic.twitter.com/dtfIFUyuwn
— Goa Congress (@INCGoa) January 22, 2022
Post Your Comments