Latest NewsIndiaNews

പലരും പലതും പറയും അതൊന്നും കേൾക്കണ്ട, ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്നത് എന്റെ ഉറപ്പ്: അമിത് ഷാ

ദില്ലി: ജമ്മു കശ്മീർ വിഷയത്തിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കി ആഭ്യന്തര മന്ത്രി അമിത് ഷാ. കുപ്രചരണങ്ങൾ കൂടുതലായി ജമ്മു കശ്മീർ വിഷയത്തിൽ നടക്കുന്നതോടെയാണ് കൃത്യമായ വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്. ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലെത്തിയാല്‍ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രതികരണം.

Also Read:പലരും പലതും പറയും അതൊന്നും കേൾക്കണ്ട, ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്നത് എന്റെ ഉറപ്പ്: അമിത് ഷാ

‘പലരും പലതും പറഞ്ഞു നടക്കുന്നുണ്ട്. പക്ഷെ ഞാനൊരു കാര്യം വ്യക്തമായി പറയാം, ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് ഞാന്‍ പാര്‍ലമെന്റില്‍ ഉറപ്പ് നല്‍കിയതാണ്. ഇതിനെതിരെ ആളുകള്‍ പറഞ്ഞു നടക്കുന്ന ചതിക്കുഴികളില്‍ വീഴരുത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിന് പ്രഥമ പരിഗണനയാണ് നല്‍കുന്നത്. ജമ്മു കശ്മീരിനെ വികസനത്തിന്റെ പാതയിലേക്ക് കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്’, അമിത് ഷാ പറഞ്ഞു.

അതേസമയം, വലിയ വിവാദങ്ങളും കുപ്രചരണങ്ങളുമാണ് ജമ്മു കശ്മീർ വിഷയത്തിൽ ഉയർന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ പേരിൽ അനാവശ്യമായ പ്രശ്നങ്ങൾ സൃഷ്ടിക്കാനും സംഘടനകൾ ശ്രമിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button