Latest NewsNewsBusinessAutomobile

ഫോക്‌സ്‌വാഗണിന്റെ വിര്‍റ്റസ് ഇന്ത്യൻ വിപണിയിലേക്ക്

ഫോക്‌സ്‌വാഗണിന്റെ ഇന്ത്യയിലെ ഈ വര്‍ഷത്തെ വമ്പന്‍ ലോഞ്ചുകളില്‍ ഒന്നാണ് ഫോക്‌സ്‌വാഗൺ വിര്‍റ്റസ്. 12 വർഷം പഴക്കമുള്ള വെന്‍റോയ്ക്ക് പകരം വരുന്ന ഒരു ഇടത്തരം സെഡാനാണിത്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് വിര്‍റ്റസ് ഇപ്പോള്‍ ലോഞ്ച് ഷെഡ്യൂൾ ട്രാക്കിലാണെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. തെക്കേ അമേരിക്കയിൽ ഇതിനകം വിൽപ്പനയ്‌ക്കെത്തിയ കാറിന്റെ മുഖം മിനുക്കിയ മോഡലിന്‍റെ ആഗോളതല അരങ്ങേറ്റം മാർച്ചിൽ ഇന്ത്യയില്‍ നടക്കും. 2022 മെയ് രണ്ടാം പകുതിയിൽ മോഡിലനെ ഇന്ത്യയിൽ അവതരിപ്പിക്കും.

‘ഒരു പുതിയ ഗ്ലോബൽ സെഡാന്റെ ആമുഖത്തോടെ ഞങ്ങൾ ഞങ്ങളുടെ പോർട്ട്‌ഫോളിയോ അവതരിപ്പിക്കുകയും റൗണ്ട് അപ്പ് ചെയ്യുകയും ചെയ്യും, അത് മാർച്ച് ആദ്യം ലോക പ്രീമിയർ ചെയ്യും, തുടർന്ന് . മെയ് മാസത്തിലെ മൂന്നാം ആഴ്ച മോഡൽ അവതരിപ്പിക്കും…’ അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ, ഫോക്‌സ്‌വാഗൺ ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്‍ത പറഞ്ഞതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു ഫെയ്‌സ്‌ലിഫ്റ്റ് മോഡലായി ഫോക്‌സ്‌വാഗൺ വിർറ്റസ് സെഡാൻ 2018 മുതൽ പല തെക്കേ അമേരിക്കൻ വിപണികളിലും വിൽപ്പനയ്‌ക്ക് എത്തിയിട്ടുണ്ട്. ഇന്ത്യയിൽ നടക്കുന്ന ആഗോളതല അരങ്ങേറ്റത്തിന് ശേഷം വാഹനം ആദ്യം ഇന്ത്യൻ ഉപഭോക്താക്കൾക്കായി വിൽപ്പനയ്‌ക്കെത്തും. പിന്നാലെ തെക്കേ അമേരിക്കയിലും മറ്റ് വിപണികളിലും ലോഞ്ച് ചെയ്യും.

Read Also:- പല്ലിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍!

ഫോക്‌സ്‌വാഗൺ വിർറ്റസ് ഫെയ്‌സ്‌ലിഫ്റ്റിന് പുറത്ത് സാധാരണ കോസ്‌മെറ്റിക് മാറ്റങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. പുതുക്കിയ ബമ്പറുകൾ, ഗ്രിൽ, ഹെഡ്‌ലാമ്പുകൾ, അലോയി വീലുകൾ, കൂടാതെ ഉള്ളിൽ പുതിയതും അപ്‌ഡേറ്റ് ചെയ്തതുമായ ഉപകരണങ്ങൾ തുടങ്ങിയവ ലഭിക്കാം. ഫോക്സ്‍വാഗണ്‍ വെന്റോയെക്കാൾ വളരെ വലിയ കാറാണ് വിർടസ്. ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുമ്പോൾ വാഹനത്തിന് ക്ലാസ്-ലീഡിംഗ് അളവുകളും ഇന്റീരിയറും ബൂട്ട് സ്‌പേസും ഉണ്ടായിരിക്കും.

shortlink

Post Your Comments


Back to top button