കിളിമാനൂര്‍: ഏഴ് വയസുകാരിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പാരിപ്പള്ളി കിഴക്കനേല കടമ്ബാട്ടുകോണം മിഥുന് ഭവനില്‍ അച്ചു എന്ന മിഥുനെയാണ് (24) പള്ളിക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബര്‍ 30ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. 24 വയസ്സിനിടെ 40ല്‍പരം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലീസ് വ്യക്തമാക്കി.
കഞ്ചാവിനും മറ്റ് ലഹരി വസ്തുക്കള്‍ക്കും അടിമയായ മിഥുന്റെ പേരില്‍ ജില്ലക്കകത്തും പുറത്തുമായി ക്രിമിനല്‍ കേസുകളുണ്ട്. കൊല്ലം ജില്ലയിലെ സ്ഥിരം കുറ്റവാളിപ്പട്ടികയിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട്ടില്‍ 14 മാല പൊട്ടിക്കല്‍, പിടിച്ചുപറി കേസുകളും ഇയാളുടെ പേരിലുണ്ട്. മിഥുന് മാലപൊട്ടിക്കുന്നതിനിടെ പരിക്കേറ്റ വയോധിക ആശുപത്രിയില്‍ അബോധാവസ്ഥയില്‍ ചികിത്സയിലാണ്. പലതവണ തമിഴ്നാട് പൊലീസ് പ്രതിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. ആഡംബര ബൈക്കുകളില്‍ സഞ്ചരിച്ച് സ്ത്രീകളെ അടിച്ചുവീഴ്ത്തി മാല പൊട്ടിച്ച് കടക്കലാണ് ഇയാളുടെ ശീലമെന്ന് പൊലീസ് പറഞ്ഞു.
Post Your Comments