KeralaLatest NewsNewsIndia

‘ഇവനൊക്കെ അനുഭവിക്കും’ എന്നത് ശാപവാക്കുകൾ, പൊലീസുകാര്‍ക്ക് ഇത്ര പേടിയാണോ?: ദിലീപ് കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ​ഗൂഡാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് നല്‍കിയ മൂന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വാദം തുടരുന്നു. പുറത്തുവന്ന ഓഡിയോ ക്ലിപ്പിൽ ‘ഇവർ അനുഭവിക്കും’ എന്നത് തന്റെ ശാപവാക്കുകൾ ആയിരുന്നുവെന്നും ബാലചന്ദ്രകുമാറിന്റെ സാക്ഷി മൊഴികള്‍ കൊണ്ട് മാത്രം കൊലപാതക ഗൂഡാലോചനക്കുറ്റത്തില്‍ തന്നെ പ്രതി ചേര്‍ക്കാനാവില്ലെന്നും ദിലീപ് വാദിച്ചു.

‘ബാലചന്ദ്രകുമാര്‍ കെട്ടിയിറക്കിയ സാക്ഷിയാണ്. പൊതുബോധം അനുകൂലമാക്കാന്‍ ഗൂഡാലോചന നടത്തിയാണ് ബാലചന്ദ്രകുമാറിന്റെ അഭിമുഖം മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ഇതുവരെയും ഉദ്യോ​ഗസ്ഥർക്കെതിരെ ഒരു അപായ ശ്രമവും ഉണ്ടായതായി പരാതിയിലില്ല. ഇതെങ്ങനെ ​ഗൂഡാലോചനയാവും. പൊലീസുദ്യോ​ഗസ്ഥർക്ക് ഇത്ര പേടിയാണോ. ഇവനൊക്കെ അനുഭവിക്കുമെന്ന് ശപിക്കുന്നത് എങ്ങനെ ഗൂഢാലോചനയാകും’, പ്രതിഭാഗം ചോദിച്ചു.

Also Read:വേട്ടയാടപ്പെട്ടിട്ടും കേന്ദ്ര ഏജൻസികൾക്ക് മുൻപിൽ മുട്ട് മടക്കാതെ നട്ടെല്ല് നിവർത്തി ഞാൻ നിന്നിട്ടുണ്ട്: ബിനീഷ് കോടിയേരി

അതേസമയം, പ്രോസിക്യൂഷന്റെ വാദങ്ങളിൽ കോടതിയും ചില സംശയങ്ങൾ ഉന്നയിച്ചിരുന്നു. ഒരാളെ കൊല്ലുമെന്ന് വെറുതെ വാക്കാല്‍ പറഞ്ഞാല്‍ പോരെന്ന് കോടതി നിരീക്ഷിച്ചു. ആരെങ്കിലും എന്തെങ്കിലും വിളിച്ച് പറഞ്ഞാൽ അത് ഗൂഢാലോചന ആകുന്നതെങ്ങനെയാണെന്നും ഏതെങ്കിലും ശ്രമം കുറ്റം ചുമത്തപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നും കോടതി വ്യക്തമാക്കി. പ്രേരണാക്കുറ്റവും ഗൂഢാലോചനക്കുറ്റവും ഒരുമിച്ച് പോകുന്നതല്ലെന്നും കോടതി വിലയിരുത്തി. ഒരാള്‍ ഒരു മുറിയില്‍ വെച്ച് ഒരാളെ വകവരുത്തണമെന്ന് പ്രസ്താവന നടത്തുന്നു. അങ്ങനെ നടത്തുന്ന ഒരു പ്രസ്താവന എങ്ങനെ ഗൂഡാലോചനയുടെ പരിധിയില്‍ വരുമെന്നാണ് കോടതിയുടെ ചോദ്യം. വക വരുത്തുന്നതിനായി എന്തെങ്കിലും നീക്കങ്ങള്‍ ഇവരുടെ ഭാഗത്ത് നിന്നുണ്ടായാലല്ലേ അത് ഗൂഡാലോചനയാവൂയെന്നും കോടതി ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button