മുംബൈ: 16-കാരിയെ രണ്ട് വർഷത്തോളം ബലാത്സംഗം ചെയ്ത പിതാവും സഹോദരനും അറസ്റ്റിൽ. മുംബൈ ധാരാവിയിൽ ആണ് സംഭവം. വിദ്യാർത്ഥിനിയായ പെൺകുട്ടി സ്‌കൂള്‍ പ്രിന്‍സിപ്പലിനോടും അധ്യാപികയോടും ബലാത്സംഗ വിവരം തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു.
Also Read:മകളെ പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതിയ്ക്ക് മുന്നില്‍ വെച്ച് കൊലപ്പെടുത്തി പിതാവ്
നാല്‍പ്പത്തിമൂന്നുകാരനായ പിതാവാണ് 2019 ജനുവരിയില്‍ കുട്ടിയെ ആദ്യം ബലാത്സംഗത്തിന് വിധേയമാക്കിയത്. പെണ്‍കുട്ടി ഒറ്റയ്ക്ക് കിടന്നുറങ്ങിയ സമയത്തായിരുന്നു പീഡനം. പിന്നീട് ഇരുപതുകാരനായ സഹോദരനും പെൺകുട്ടിയെ പീഡിപ്പിച്ചു. പുറത്തുപറയരുത് എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. പിന്നീട് ഇരുവരും പെണ്‍കുട്ടിയെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തു. ‘ആരോടെങ്കിലും പറഞ്ഞാൽ നിന്റെ അനിയത്തിയേയും ഇതുപോലെ ചെയ്യും’ എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.
അനിയത്തിയെ ഉപദ്രവിക്കുമോയെന്ന ഭയംമൂലമാണ് ഇത്രയും കാലം ബലാത്സംഗവിവരം പുറത്ത് പറയാതിരുന്നതെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയുടെ പരാതിയിൽ പോക്‌സോ വകുപ്പുകള്‍ പ്രകാരവും ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരവും പോലീസ് കേസെടുത്തു. പിതാവായും സഹോദരനും കുറ്റം സമ്മതിച്ചു.
Post Your Comments