Latest NewsNewsFood & CookeryLife StyleHealth & Fitness

അൽഷിമേഴ്സ‌ിനെ അകറ്റി നിർത്താൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ

അൽഷിമേഴ്സ് വരാതിരിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

അൽഷിമേഴ്സ് വരാതിരിക്കാൻ ചില ഭക്ഷണങ്ങൾക്കാകും എന്നു തെളിയിക്കുന്ന ചില പഠനങ്ങൾ അടുത്തിടെ നടന്നു. കാലിഫോർണിയയിലെ കാർഡിയോളജിസ്റ്റായ ഡോ. സ്റ്റീവൻ ഗണ്‍ട്രി നടത്തിയ പഠനത്തിൽ പ്രോട്ടീന്റെ ഉപയോഗം അൽഷിമേഴ്സ് സാധ്യത കുറയ്ക്കുമെന്നു പറയുന്നു. അൽഷിമേഴ്സ് വരാതിരിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

ഒമേഗ 3 യും ജീവകം സി യും ധാരാളം അടങ്ങിയ ഭക്ഷണം ബൗദ്ധിക പ്രവർത്തനമായും തലച്ചോറിന്റെ പ്രവർത്തനമായും ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ ഇവ അൽഷിമേഴ്സിനെ അകറ്റുന്നു. മീനുകൾ കഴിക്കുന്നത് ഓർമശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു.

Read Also : സ്വകാര്യ ലാബിൽനിന്ന് പണം തട്ടിയ പോക്സോ പ്രതിയെ തിരഞ്ഞ് പൊലീസ്

പാലുൽപ്പന്നങ്ങൾ, മുളപ്പിച്ച പയർ, കുരുമുളക്, വെള്ളരി മുതലായവയിൽ കാണുന്ന ലെക്റ്റിൻസ് എന്ന പ്രോട്ടീൻ അൽഷിമേഴ്സ് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. ആരോഗ്യത്തിന് ഏറ്റവും മികച്ച ഭക്ഷണമാണ് ഇലക്കറികൾ. വിറ്റാമിൻ ബി9 ധാരാളം അടങ്ങിയതിനാൽ ഓർമ്മശക്തി കൂട്ടാൻ ഇലക്കറി കഴിക്കുന്നത് ഗുണം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button