Latest NewsKeralaNews

കേരള കോൺഗ്രസ് മെമ്പർഷിപ്പ് വിതരണം ആരംഭിച്ചു

മാവേലിക്കര : കേരള കോൺഗ്രസ് മെമ്പർഷിപ് വിതരണം മാവേലിക്കര നിയോജക മണ്ഡലത്തിൽ ആരംഭിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് റോയി വർഗീസിന്റെ അദ്ധ്യക്ഷതയി കൂടിയ നിയോജക മണ്ഡലം നേതൃയോഗത്തിൽ പുതുതായി കേരള കോൺഗ്രസിൽ ചേർന്ന ഗീവർഗീസ് ജോർജിന് മെമ്പർഷിപ്പ് നൽകി കേരള കോൺഗ്രസ് സെക്രടറി ജനറൽ ജോയി ഏബ്രഹാം മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു.

മെമ്പർഷിപ്പ് വിതരണം പൂർത്തിയാക്കി സംഘടന തെരെഞ്ഞെടുപ്പു പൂർത്തീകരിക്കുന്ന തോടെ ചിട്ടയുള്ള സംഘാനാ സംവിധാനമുള്ള ഏറ്റവും ശക്തമായ കേരള കോൺഗ്രസായി പാർട്ടി മാറണമെന്നദ്ദേഹം പറഞ്ഞു. ഉന്നതാധികാര സമതി അംഗം അഡ്വ തോമസ് എം മാത്തുണ്ണി, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ തോമസ് സി കുറ്റിശ്ശേരിൽ അഡ്വ കെ ജി സുരേഷ് കുമാർ , തോമസുകുട്ടി മാത്യു ,കേരള മീഡിയ ആന്റ് പ്രഫഷണൽ സെൽ സംസ്ഥാന സെക്രട്ടറി ജേയിസ് ജോൺ വെട്ടിയാർ, ജില്ല വൈസ് പ്രസിഡന്റ് ജോർജ് മത്തായി, അലക്സി മാത്യു, നിയോജക മണ്ഡലം സെക്രട്ടറി അലക്സാണ്ടർ നൈനാൻ , മണ്ഡലം ജനറൽ സെക്രട്ടറി പ്രിയ ലാൽ മാവേലിക്കര, ശ്രീകണ്ഠൻ നായർ , ഡിജിബോയ്, സാം വലിയ വീട്ടിൽ, പി സി.ജോൺ ,സിജി സി ബി, , ബിനു മാത്യു, ഈപ്പൻ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button