നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്ത ‘മേപ്പടിയാൻ’ തിയേറ്ററുകളിൽ ബ്ലോക്കബ്സ്റ്റർ ആയി ഓടുകയാണ്. മേപ്പടിയാൻ റിലീസ് ആയ അന്ന് മുതൽ ചിത്രത്തിനെതിരെ വലിയ പ്രചാരണമായിരുന്നു നടന്നത്. സേവാഭാരതിയുടെ ആംബുലൻസ് ചിത്രത്തിൽ കാട്ടിയെന്നും നായകൻ ശബരിമലയിൽ പോയെന്നും ഹൈന്ദവ ബിംബങ്ങളെ പ്രതിഷ്ഠിച്ചു സംഘി അജണ്ടയാണ് ചിത്രത്തിൽ കാട്ടിയതെന്നുമായിരുന്നു വിമർശകരെന്ന പേരിൽ പലരുടെയും ആരോപണം. ചിത്രത്തിനെതിരെ പ്രചരണം നടത്തിയ വരുടെ ജനുസ്സിൻ്റെ തകരാറ് ആർക്കും കണ്ടെത്താനാവില്ലെന്നും വേണമെങ്കിൽ അസൂയ എന്ന ഒറ്റ വാക്ക് ഉപയോഗിക്കാമെന്നും സംവിധായകൻ കെ പി വ്യാസൻ.
Also Read:ഡ്യൂട്ടി സമയം തീർന്നു : വിമാന യാത്രക്കാരെ പകുതി വഴിയിലിട്ട് പാകിസ്ഥാനി പൈലറ്റ് സ്ഥലംവിട്ടു
‘ഉണ്ണി, കാണാൻ വൈകി നിങ്ങളുടെ ‘മേപ്പടിയാൻ’. ഒരു ചൊല്ലുണ്ട് വൈകി എത്തുന്ന അറിവാണ് യഥാർത്ഥ അറിവ് അത് പോലെ വൈകി എത്തുന്ന അതിഥിയും നമ്മിൽ കൂടുതൽ സ്വാധീനം ചെലുത്തും എന്ന് പറയുന്നത് പോലെ വൈകി കണ്ട നിങ്ങളുടെ മേപ്പടിയാൻ ഞെട്ടിച്ചു എന്ന് പറയാതെ വയ്യ! ഈ ചിത്രത്തിനെതിരെ പ്രചരണം നടത്തിയ വരുടെ ജനുസ്സിൻ്റെ തകരാറ് ആർക്കും കണ്ടെത്താനാവില്ല വേണമെങ്കിൽ അസൂയ എന്ന ഒറ്റ വാക്ക് ഉപയോഗിക്കാം അല്ലെങ്കിൽ കുടുംബത്തെ സ്നേഹിക്കാത്തവർ എന്നാവും ഉചിതം’, കെ പി വ്യാസൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
വിമർശങ്ങളും സൈബർ ആക്രമണങ്ങളും ഉണ്ടായെങ്കിലും ഏറെക്കാലങ്ങൾക്ക് ശേഷം കുടുംബമായി ഒന്നിച്ചു കാണാൻ സാധിക്കുന്ന ഒരു ചിത്രമെന്ന നിലയിൽ കുടുംബ പ്രേക്ഷകർ ഒന്നടങ്കം മേപ്പടിയാനെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. ഉണ്ണി മുകുന്ദൻ എന്ന നടനെ സംബന്ധിച്ച് കരിയറിൽ പല പ്രത്യേകതകളുമുള്ള ചിത്രമാണ് മേപ്പടിയാൻ. സ്വന്തം നിർമ്മാണക്കമ്പനിയായ ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ആദ്യ ചിത്രം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മൂന്ന് വർഷത്തിനു ശേഷമാണ് ഉണ്ണി മുകുന്ദന്റെ ഒരു സോളോ ഹീറോ ചിത്രം എത്തുന്നത് എന്നത് മറ്റൊരു കാര്യം.
Post Your Comments