Latest NewsNewsInternationalOmanGulf

കോവിഡ് വ്യാപനം: നിയന്ത്രണങ്ങൾ കർശനമാക്കി ഒമാൻ

മസ്‌കത്ത്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി ഒമാൻ. വെള്ളിയാഴ്ചകളിലെ ജുമുഅ നിസ്‌കാരം നിർത്തിവച്ചു. മസ്ജിദുകളിൽ അഞ്ച് നേരത്തെ നിസ്‌കാരം തുടരുമെന്നും ഒമാൻ അറിയിച്ചു. സർക്കാർ ഓഫിസുകളിൽ 50 ശതമാനം ജീവനക്കാർ മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു. പള്ളികളിൽ 50 ശതമാനം പേർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.

Read Also: കുപ്രസിദ്ധി നേടാൻ ആ​ഗ്രഹം: അല്ലു അർജുൻ നായകനായെത്തിയ പുഷ്പ സിനിമ അനുകരിച്ച് യുവാവിനെ കൊലപ്പെടുത്തി കുട്ടികൾ

പൊതുമേഖലാ ഓഫിസുകളിലും തൊഴിലിടങ്ങളിലും ജീവനക്കാരുടെ എണ്ണം പകുതിയായി കുറയ്ക്കണമെന്നും നിർദ്ദേശമുണ്ട്. ജീവനക്കാരിൽ 50 ശതമാനം മാത്രം ജോലി സ്ഥലത്തെത്തിയാൽ മതി. ബാക്കി പകുതിപേർക്ക് വീട്ടിൽ ഇരുന്നു ജോലി ചെയ്യാം. റസ്റ്റോറന്റുകൾ, കഫെകൾ, കടകൾ, മറ്റു വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ 50 ശതാമനം പേർക്ക് മാത്രമെ പ്രവേശനം അനുവദിക്കൂ. വാക്‌സിനേഷൻ, സാമൂഹിക അകലം, മാസ്‌ക് ധരിക്കൽ തുടങ്ങി മുൻകരുതലുകൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ ജനങ്ങൾക്ക് നിർദ്ദേശം നൽകി.

Read Also: ഭാര്യയുടെ നഗ്ന ദൃശ്യം വാട്സ്ആപ്പ് സ്റ്റാറ്റസാക്കി: കേസ് കൊടുത്തതിനു ഭർത്താവിന്റെ പ്രതികാരം

shortlink

Related Articles

Post Your Comments

Related Articles


Back to top button