അബുദാബി: സന്ദർശകർക്ക് പ്രവേശിക്കാനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി അബുദാബി. സന്ദർശകർക്ക് അബുദാബിയിൽ പ്രവേശിക്കാൻ കോവിഡ് വാക്‌സിന്റെ ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ടതില്ല. അബുദാബി സാംസ്‌കാരിക – ടൂറിസം വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
സ്വദേശികൾക്കും പ്രവാസികൾക്കും അൽ ഹുസ്ൻ ആപ്ലിക്കേഷനിൽ ഗ്രീൻ പാസ് ലഭിക്കാൻ അബുദാബിയിൽ കോവിഡ് വാക്‌സിന്റെ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയിരുന്നു. ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവർ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തണമെങ്കിൽ 96 മണിക്കൂറിനിടെയുള്ള പി.സി.ആർ പരിശോധനയിൽ നെഗറ്റീവായിരിക്കണം.
എന്നാൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചവർക്ക് 14 ദിവസത്തിനിടെയുള്ള പി.സി.ആർ പരിശോധനാ ഫലം മതിയാവും. എന്നാൽ ഇനി മുതൽ സന്ദർശകർക്ക് ബൂസ്റ്റർ ഡോസ് നിബന്ധന ബാധകമല്ല. പകരം രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചതിന്റെ തെളിവ് ഇവർ ഹാജരാക്കേണ്ടതാണ്. സ്വന്തം രാജ്യത്തെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയോ അല്ലെങ്കിൽ പ്രിന്റ് ചെയ്ത വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ നൽകി ഒപ്പം കഴിഞ്ഞ 14 ദിവസത്തിനിടെ എടുത്ത കൊവിഡ് പിസിആർ പരിശോധനയുടെ നെഗറ്റീവ് ഫലം കൂടി ഹാജരാക്കണമെന്നാണ് നിർദ്ദേശം.
Read Also: ഷാരൂഖ് ഖാനെ കാണാന്‍ ഇല്ല: സോഷ്യൽ മീഡിയയിൽ ക്യാമ്പയിനിങ്ങുമായി ആരാധകർ
Post Your Comments