മുംബൈ : മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ തീ പടര്‍ന്നുകയറി ഏഴ് പേര്‍ മരച്ചു. ഗാന്ധി ആശുപത്രിക്ക് സമീപമുള്ള 20 നില കെട്ടിടത്തിലാണ് തീ പിടുത്തമുണ്ടായത്. രാവിലെ 7 മണിയോടെ കമലാ ബില്‍ഡിംഗിലാണ് തീപിടുത്തമുണ്ടായത്. പിന്നീട് കൂടുതലിടങ്ങളിലേക്ക് തീ വ്യാപിക്കുകയായിരുന്നു. സംഭവത്തിൽ 15 പേർക്ക് പരിക്കേറ്റു.
തീ പടര്‍ന്ന് കയറിയുടന്‍ അലാം മുഴങ്ങുകയും പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയുമായിരുന്നു. തീപിടുത്തം ലെവല്‍ മൂന്ന് (തീവ്രതയേറിയത്) ആയിരുന്നെന്ന് ഉദ്യോഗസ്ഥര്‍ വിലയിരുത്തി.
Read Also : മർക്കസ് നോളജ് സിറ്റിയിലെ തകർന്നു വീണ കെട്ടിടം തോട്ടഭൂമിയിൽ: കോടഞ്ചേരി വില്ലേജ് ഓഫിസറുടെ കത്ത് പുറത്ത്
പതിമൂന്ന് ഫയർ എൻജിനുകളുടെ സഹായത്തോടെയാണ് തീ അണയ്ക്കാനായത്. പരിക്കേറ്റവരിൽ ഏഴുപേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേർ എത്തിയപ്പോഴേക്കും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. 5 പേർ പിന്നീട് മരണത്തിന് കീഴടങ്ങി. പരിക്കേറ്റ മറ്റുള്ളവരെ സമീപത്തെ ഭാട്ടിയ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
Post Your Comments