കാലാവസ്ഥയിലെ മാറ്റങ്ങൾ ചർമ്മ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഓയിൽ സ്കിൻ ഉള്ളവരെയാണ്. സെബാസിയസ് ഗ്രന്ഥികൾ ചർമ്മത്തെ മൃദുലവും ഈർപ്പമുള്ളതുമായി നിലനിർത്താൻ സെബം ഉത്പാദിപ്പിക്കുന്നു. എന്നാൽ അധിക സെബം ഉൽപാദിപ്പിക്കുമ്പോൾ ചർമ്മത്തിന് എണ്ണമയമുള്ളതായി തോന്നുകയും മുഖക്കുരുവിനും മറ്റ് പ്രശ്നങ്ങൾക്കും കാരണമാവുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഓയിൽ സ്കിൻ ഉള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.
ഓയിൽ സ്കിൻ ഉള്ളവർ ഇടവിട്ട് മുഖം കഴുകുക. അടഞ്ഞ സുഷിരങ്ങൾ, മുഖക്കുരു, മറ്റ് പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിക്കുന്ന അഴുക്ക്, മലിനീകരണം, എണ്ണയുടെ ഉത്പാദനം എന്നിവ ഒഴിവാക്കാൻ സഹായിക്കും.
Read Also : ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് വിമാനം പുറത്തിറക്കി റോൾസ് റോയ്സ്
ഉറങ്ങുന്നതിന് മുൻപ് മേക്കപ്പ് നീക്കം ചെയ്യാൻ മറക്കരുത്. ഇത് സുഷിരങ്ങൾ അടഞ്ഞുപോകാനും മറ്റ് ചർമ്മപ്രശ്നങ്ങളിലേക്ക് നയിക്കാനും ഇടയാക്കും.
ആഴ്ചയിൽ രണ്ടോ മൂന്നോ തവണയെങ്കിലും പ്രകൃതിദത്ത ഫേസ് പാക്ക് ഉപയോഗിക്കുക. ചന്ദനം, മുൾട്ടാനി മിട്ടി, കടലമാവ് കൊണ്ടുള്ള ഫേസ് പാക്കുകൾ നല്ലതാണ്.
ചർമ്മത്തിലെ വ്യത്യസ്ത പ്രശ്നങ്ങൾ പരിഹരിക്കാൻ സെറം ഉപയോഗിക്കുക. തിളക്കത്തിനും ആന്റി-ഏജിങ് ഇഫക്റ്റിനും, തിളക്കവും ആന്റി-ഏജിങ് ഗുണങ്ങളുമുള്ള ഒരു സെറം ഉപയോഗിക്കുക.
Post Your Comments