Latest NewsUAENewsInternationalGulf

മൂന്ന് കോവിഡ് പിസിആർ പരിശോധനാ കേന്ദ്രങ്ങൾക്ക് കൂടി അനുമതി നൽകി ദുബായ്

ദുബായ്: ദുബായിയിൽ കോവിഡ് പിസിആർ പരിശോധനയ്ക്കായി മൂന്ന് പുതിയ കേന്ദ്രങ്ങൾ കൂടി അനുവദിച്ചു. ദുബായ് ആരോഗ്യ വകുപ്പാണ് കോവിഡ് പരിശോധനാ കേന്ദ്രങ്ങൾക്ക് അനുമതി നൽകിയത്. യൂനിലാബ്സിന്റെ സഹകരണത്തോടെയാണ് പുതിയ കേന്ദ്രങ്ങൾ ആരംഭിച്ചത്. അൽ മൻഖൂൽ, നാദ് അൽ ഷെബ, നാദ് അൽ ഹമ്മർ എന്നിവിടങ്ങളിലാണ് പുതിയ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത്. പ്രതിദിനം 1,500 കോവിഡ് പരിശോധനകൾ നടത്താനുള്ള ശേഷി ഇവ ഓരോന്നിനുമുണ്ട്.

Read Also: ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാത : സർക്കാരിനെ പിന്തുണച്ച് ടി. സിദ്ദിഖ് എംഎൽഎ: വ്യത്യസ്‍ത നിലപാടുമായി ഡിസിസി പ്രസിഡന്റ്

200 ലേറെ പരിശോധനാ കേന്ദ്രങ്ങളാണ് ദുബായിയിലുള്ളത്. ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂറും ഈ കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കും. ഇവിടങ്ങളിൽ ആളുകൾക്ക് ഡ്രൈവ് ത്രൂ ഓപ്ഷനും തെരഞ്ഞെടുക്കാം. പുതിയതായി അനുവദിച്ച പരിശോധനാ സൗകര്യമായ അൽ ലുസൈലി സ്‌ക്രീനിങ് ഹാൾ അപ്പോയിന്റ്മെന്റ് അടിസ്ഥാനത്തിൽ പരിശോധന നടത്തും. ഡിഎച്ച്എ ആപ്പ് വഴി ഇതിൽ ബുക്ക് ചെയ്യാം.

Read Also: വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻമാരുടെ ശ്രദ്ധയ്ക്ക് ; അകത്താവേണ്ടെങ്കിൽ ഈ അഞ്ചു കാര്യങ്ങൾ ശ്രദ്ധിക്കുക

shortlink

Related Articles

Post Your Comments

Related Articles


Back to top button