Latest NewsNewsLife StyleHealth & Fitness

സ്ത്രീകള്‍ക്ക് പുരുഷന്മാരെക്കാള്‍ ആയുര്‍ദൈര്‍ഘ്യം കൂടാൻ കാരണമിതാണ്

പുരുഷന്‍മാരുടെ രക്തധമനികളില്‍ നിന്ന് വൈ ക്രോമസോമുകള്‍ നഷ്ടമാകുന്നതാണ് ഈ വ്യത്യാസത്തിനു പിന്നിലെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്

താരതമ്യേന സ്ത്രീകള്‍ക്കാണ് പുരുഷന്മാരെക്കാള്‍ ആയുര്‍ദൈര്‍ഘ്യം കൂടുതല്‍. യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ കണക്കനുസരിച്ച് പുരുഷന്‍മാരുടെ ജീവിതായുസിനെക്കാള്‍ അഞ്ചുവര്‍ഷം കൂടി ആയുസ് സ്ത്രീകള്‍ക്കുണ്ട്. പുരുഷന്‍മാരുടെ രക്തധമനികളില്‍ നിന്ന് വൈ ക്രോമസോമുകള്‍ നഷ്ടമാകുന്നതാണ് ഈ വ്യത്യാസത്തിനു പിന്നിലെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്.

മാത്രമല്ല ഇതിന് മറ്റ് കാരണങ്ങളുമുണ്ട്. പുകവലി മദ്യപാനം തുടങ്ങിയ ദുശീലങ്ങള്‍ പുരുഷന്‍മാരില്‍ കൂടുതലായി കാണപ്പെടുമെന്നതാണ് പലപ്പോഴും അവരുടെ ആയുസു കുറയ്ക്കാന്‍ കാരണമായി കണ്ടെത്തിയിട്ടുണ്ട്. ഇതിനുപുറമേ ഹൃദ്രോഗം പോലുള്ള അസുഖങ്ങളില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന ഈസ്ട്രജന്റെ സാന്നിധ്യം സ്ത്രീകളില്‍ ആയുര്‍ദൈര്‍ഘ്യം കൂടാന്‍ കാരണമാണ്.

ഇതും കൂടാതെ മറ്റൊരു കാരണം കൂടെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. സ്ത്രീകളുടെ ക്രോമസോമില്‍ ജനിതകപരമായി പുരുഷന്മാരെ അപേക്ഷിച്ച് നീളത്തില്‍ കൂടുതലായി കാണപ്പെടുന്ന ടെലോമിയേഴ്സ് എന്ന രാസഘടകം ദീര്‍ഘായുസ്സിനുള്ള കാരണമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

Read Also : സിപിഎം സമ്മേളന വിവാദത്തിന് പിന്നാലെ കാസർകോ‌‌ട് ജില്ലാ കളക്ടർ അവധിയിലേക്ക്

ടെലോമിയറിന്റെ നീളത്തെ ബാധിക്കുന്ന ഘടകങ്ങള്‍ എന്തെല്ലാമെന്ന് കണ്ടെത്താനും അവയെ സംരക്ഷിക്കാനായി എന്താണ് ചെയ്യേണ്ടതെന്ന് അറിയാനുമായി പുതിയ പഠനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ദി നോര്‍ത്ത് അമേരിക്കന്‍ മെനോപോസ് സൊസൈറ്റിയുടെ 29ാം വാര്‍ഷിക യോഗത്തിലാണ് പഠനം ചര്‍ച്ചചെയ്തത്. സ്ത്രീകളില്‍ ടെലോമിയേഴ്സ് നീളം കൂടുതലായതിനാലാണ് പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ കാലം ജീവിക്കാന്‍ കാരണമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button