ErnakulamLatest NewsKeralaNattuvarthaNews

മുസ്ലിം, ഭര്‍ത്താവ് കൂടെ ഇല്ല: വാടകയ്ക്ക് ഫ്‌ളാറ്റ് കിട്ടാതെ ബുദ്ധിമുട്ടുന്നതിനെക്കുറിച്ചു സംവിധായിക

ഏഴു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ പാടില്ല എന്ന് പറഞ്ഞപ്പോഴാ

മുസ്ലീം വിഭാത്തില്‍ പെട്ട സിനിമ പ്രവര്‍ത്തക കൂടിയായ സ്ത്രീയായതിനാൽ കൊച്ചിയില്‍ വാടകയ്ക്ക് ഫ്‌ലാറ്റ് ലഭിക്കുന്നില്ലെന്ന അനുഭവം തുറന്ന് പറഞ്ഞ് സംവിധായിക രത്തീന ഷര്‍ഷാദ്. മമ്മൂട്ടിയുടെ പുഴു എന്ന ചിത്രത്തിന്റെ സംവിധായികയാണ് രത്തീന. ഇതിന് മുമ്പ് ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളതിനാല്‍ ഇത് പുതുമയല്ല. എങ്കിലും ഇത്തവണ കുറച്ച് പുതിയ കാര്യങ്ങള്‍ വാടകക്കാര്‍ പറയുകയുണ്ടായെന്നും രത്തീന ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഏഴു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ പാടില്ല, ഭര്‍ത്താവ് കൂടെ ഇല്ലേല്‍ വാടകക്ക് തരില്ല, ജോലി സിനിമയിലാണെങ്കില്‍ ഒരിക്കലും വാടക കെട്ടിടം അനുവദിക്കില്ലെന്ന് ഫ്‌ലാറ്റുടമസ്ഥര്‍ പറഞ്ഞതായി രത്തീന സോഷ്യൽ മീഡിയയിൽ കുറിക്കുന്നു.

read also: കർണാടകയിൽ വാരാന്ത്യ കർഫ്യൂ പിൻവലിച്ചു : രാത്രി കർഫ്യൂ തുടരുമെന്ന് സർക്കാർ

രത്തീനയുടെ കുറിപ്പ്:

റത്തീന ന്ന് പറയുമ്പോ??’

‘പറയുമ്പോ? ‘

മുസ്ലിം അല്ലല്ലോ ല്ലേ?? ‘

‘യെസ് ആണ്…’

‘ ഓ, അപ്പൊ ബുദ്ധിമുട്ടായിരിക്കും മാഡം!’

കൊച്ചിയില്‍ വാടകയ്ക്കു ഫ്‌ലാറ്റ് അന്വേഷിച്ചു നടപ്പാണ്. മുന്‍പും ഇത് അനുഭവിച്ചിട്ടുള്ളതാണ്.. ഒട്ടും പുതുമ തോന്നിയില്ല. ഇത്തവണ പുതുമ തോന്നിയത് ഏഴു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ പാടില്ല എന്ന് പറഞ്ഞപ്പോഴാ.. അവര് വീടിന്റെ കഴുക്കോല്‍ ഇളക്കുമാരിക്കും!

പിന്നെ സ്ഥിരം ഫ്രഷ് ഐറ്റംസ്

ഭര്‍ത്താവ് കൂടെ ഇല്ലേല്‍ നഹി നഹി

സിനിമായോ, നോ നെവര്‍

അപ്പോപിന്നെ മേല്‍ പറഞ്ഞ

എല്ലാം കൃത്യമായി തികഞ്ഞ എനിക്കോ?! ..

‘ബാ.. പോവാം ….’

Not All Men എന്ന് പറയുന്ന പോലെ Not all landlords എന്ന് പറഞ്ഞു നമ്മക്ക് ആശ്വസിക്കാം…

Ratheena Sharshad

shortlink

Post Your Comments


Back to top button