കൊച്ചി: യുവനടി കേസിനെ കുറിച്ചുള്ള ചാനൽ ചർച്ചകളിൽ അതിജീവിതയെ അവഹേളിക്കുന്നവരെ വിളിച്ചിരുത്താതിരിക്കാൻ മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്ന വനിതാ കൂട്ടായ്മയോട് ചില ചോദ്യവുമായി അഭിഭാഷക സംഗീത ലക്ഷ്മണ. കേസിൽ ദിലീപിനെ അവഹേളിക്കാൻ വേണ്ടി നിങ്ങൾ വിളിച്ചിരുത്തുന്ന ബൈജു കൊട്ടാരക്കര എന്ന ‘കുറ്റാന്വേഷണ/നിയമവിദഗ്ദൻ’ പ്രതിയായ കേസുകളുണ്ടല്ലോയെന്നും ആ വിഷയത്തിലൊക്കെ സംഘടന എങ്ങനെയാണ് നിലപാടുകൾ എടുത്തതെന്നും സംഗീത ലക്ഷ്മണ ചോദിക്കുന്നു. ബൈജു കൊട്ടാരക്കരയെ ആണ് സംഗീത ലക്ഷ്മണ ഇതിലൂടെ ലക്ഷ്യം വെച്ചിരിക്കുന്നത്. ബൈജു കൊട്ടാരക്കരയുടെ യോഗ്യതയും നിലവാരവും എന്താണെന്ന് അഭിഭാഷക പരിഹസിക്കുന്നു.
സംഗീത ലക്ഷ്മണയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
യുവനടി കേസിനെ കുറിച്ചുള്ള ചാനൽ ചർച്ചകളിൽ അതിജീവിതയെ അവഹേളിക്കുന്നവരെ വിളിച്ചിരുത്താതിരിക്കാൻ മാധ്യമങ്ങൾ ശ്രദ്ധിക്കണം പോലും . എന്ന് കേഴുന്നത് ഡബ്ല്യൂചീചീ. ചിലത് ചോദിച്ചോട്ടേ മാധ്യമക്കാരേ, ഡബ്ല്യൂചീചീ.! ദിലീപിനെ അവഹേളിക്കാൻ വേണ്ടി നിങ്ങൾ വിളിച്ചിരുത്തുന്ന ബൈജു കൊട്ടാരക്കര എന്ന ‘കുറ്റാന്വേഷണ/നിയമവിദഗ്ദൻ’ പ്രതിയായ കേസുകളുണ്ടല്ലോ…. അതൊക്കെ എന്തായി ? സ്വന്തം ഭാര്യയെ നടുറോഡിൽ വെച്ച് വണ്ടി തടഞ്ഞുവെച്ച് ആക്രമിച്ചതാണ് അവൻ പ്രതിയായ ഒരു കേസ്. ഭാര്യ പിന്നെ അവനെ ഉപേക്ഷിച്ച് വേറെ ആണിനേ തേടി പോയി, അവൾ ഇപ്പോൾ സുഖമായി സ്വസ്ഥമായി ജീവിക്കുന്നു എന്ന് കേട്ടത് ശരിയാണോ? കുടുംബകോടതിയിൽ ഭാര്യയുടെ കേസ് നടത്തിയിരുന്ന വനിതാ അഭിഭാഷകയെ ഓഫീസിൽ കയറി ആക്രമിച്ചതിന് നിങ്ങളുടെ ‘കുറ്റാന്വേഷണ/നിയമവിദഗ്ദ’നെതിരെ മറ്റൊരു കേസുമുണ്ടായിരുന്നല്ലോ ? അതൊക്കെ എന്തായി ? വകയിൽ പൾസർ സുനിയുടെ അപ്പച്ചിയുടെ മകനാവാനുള്ള എല്ലാ യോഗ്യതയുമുണ്ട് അവന്. നിലവാരമുള്ള ഏതേലും സിനിമയുടെ ഭാഗമായി അവൻ പണിയെടുത്തിട്ടുണ്ടോ? ആക്ച്വലി എന്താണ് ഈ ബൈജു കൊട്ടാരക്കരയുടെ തൊഴിൽ ? എന്താണ് അവന്റെ വരുമാന മാർഗ്ഗം ? ഇത് പോലുള്ള തെണ്ടി പരിഷകളാണ് യുവനടിയുടെ ചാരിത്ര്യത്തിനും മാനത്തിനും വേണ്ടി മുറവിളി കൂട്ടുന്നത് !! നിലവാരമുള്ള, ആണത്വമുള്ള, ക്ലാസുള്ള ഒറ്റ ഒരുത്തനുമില്ലേ യുവനടിയുടെ ഭാഗം പറയാനും ദിലീപിനെ അവഹേളിക്കാനും ? ഇല്ലെന്നോ ? കഷ്ടം തന്നെ !
Post Your Comments