വിഖ്യാത ആഡംബര കാർ കമ്പനിയായ റോൾസ് റോയ്സ് ഈയിടെ തങ്ങളുടെ സമ്പൂർണ്ണ ഇലക്ട്രിക് വിമാനം പുറത്തിറക്കി. പൂർണ്ണമായും വൈദ്യുതി കൊണ്ട് പ്രവർത്തിക്കുന്ന ഈ സമ്പൂർണ്ണ ഇലക്ട്രിക് വിമാനത്തിന് ലോകത്തിലെ ഏറ്റവും വേഗതയേറിയ വൈദ്യുത വിമാനമെന്ന റെക്കോർഡും സ്വന്തമാണ്.
‘സ്പിരിറ്റ് ഓഫ് ഇന്നൊവേഷൻ’ എന്നാണ് ഈ വിമാനത്തിന് പേര് നൽകിയിരിക്കുന്നത്. 2 ലോക റെക്കോർഡുകൾ സ്വന്തമാക്കിയ ശേഷമാണ് ഈ വിമാനം ഏറ്റവും വേഗതയേറിയ ഇലക്ട്രിക് വിമാനമെന്ന ബഹുമതിക്ക് അർഹമായത്.
മണിക്കൂറിൽ 559.9 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗം. വിമാനം ഈ വേഗതയാർജ്ജിച്ചതോടെ, മണിക്കൂറിൽ 213 കിലോമീറ്ററെന്ന നേരത്തേയുള്ള റെക്കോർഡ് ആണ് ഭേദിക്കപ്പെട്ടത്. ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയത്തിന്റെ ബോസ്കോമ്പ് ഡൗണിലുള്ള പരീക്ഷണ മേഖലയിലാണ് മൂന്നു കിലോമീറ്റർ ദൂരം പറന്നപ്പോഴേക്കും വിമാനം തന്റെ പേരിൽ റെക്കോർഡ് സ്ഥാപിച്ചത്.
Post Your Comments