KeralaLatest NewsNews

റേഷൻ വിതരണം: ക്രമീകരണങ്ങൾ 25 വരെ തുടരുമെന്ന് മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണം സുഗമമായി നടക്കുന്നതായും റേഷൻ വിതരണത്തിൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങൾ ജനുവരി 25 വരെ തുടരും. ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിലാണ് ഇക്കാര്യം അറിയിച്ചത്.

Read Also: കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് അയ്യായിരത്തിലധികം കേസുകൾ

‘സംസ്ഥാനത്ത് ഈ മാസത്തെ റേഷൻ വ്യാഴാഴ്ച്ച വരെ 35,52,551 പേർ കൈപ്പറ്റിയിട്ടുണ്ട്. (38.59 ശതമാനം). കഴിഞ്ഞ മാസത്തേത് ഡിസംബർ 20 വരെ 38.30 ശതമാനമായിരുന്നു. റേഷൻ കടകളുടെ പ്രവർത്തന സമയം പകുതി ജില്ലകൾ വീതം രാവിലെയും വൈകിട്ടുമായി ക്രമീകരിച്ചിരുന്നെങ്കിലും റേഷൻ വിതരണത്തെ ഇതു ബാധിച്ചിട്ടില്ലെന്നും’ മന്ത്രി പറഞ്ഞു.

Read Also: സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ രക്തസാക്ഷിത്വം വരിച്ച വാരിയൻകുന്നനെ സ്വന്തമാക്കാൻ ജമാഅത്തെ ഇസ്‌ലാമിയുടെ ശ്രമം:എ വിജയരാഘവൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button