പാലക്കാട് : സംസ്ഥാനത്ത് കെ റെയില്‍ നടപ്പാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും തങ്ങളുടെ അഭിമാന പദ്ധതി നടപ്പിലാക്കും എന്ന് ആവര്‍ത്തിച്ച് പറഞ്ഞ പിണറായി സര്‍ക്കാരിന് തിരിച്ചടി. കെ റെയിലുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റെയില്‍വേ റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് തിരിച്ചടിയായത്.
Read Also : കോവിഡ് വ്യാപനം : നാല് ട്രെയിനുകള്‍ റദ്ദാക്കി
സെമി ഹൈസ്പീഡ് ട്രെയിനുകള്‍ക്ക് സില്‍വര്‍ലൈന്‍ പദ്ധതി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്ന വേഗം ലഭിക്കില്ലെന്നാണ് റെയില്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. പദ്ധതിയുടെ രേഖയിലെ ലൈനില്‍ വളവുകളും കയറ്റങ്ങളും ഏറെയുണ്ട്. അത് ട്രെയിനിന്റെ വേഗതയെ ബാധിക്കും. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത ഒരിക്കലും ലഭിക്കില്ലെന്നും റെയില്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിവേഗത്തില്‍ ട്രെയിനുകള്‍ ഓടിക്കേണ്ട പാളങ്ങള്‍ നേര്‍രേഖയിലായിരിക്കണം. എന്നാല്‍ സില്‍വര്‍ലൈന്‍ പദ്ധതിരേഖയില്‍ പലയിടത്തും വളവുകള്‍ സാധാരണ റെയില്‍വേയിലേത് പോലെ തന്നെയാണ്. കയറ്റങ്ങള്‍ ഏറെയുണ്ട്. 4 കിലോമീറ്ററിലധികം ദൂരമെടുത്ത് തിരിയേണ്ട പല വളവുകളും ഒരു കിലോമീറ്ററില്‍ താഴെ നീളത്തില്‍ തിരിയുന്ന രീതിയിലാണ്.
മണിക്കൂറില്‍ 250 കിലോമീറ്റര്‍ സ്പീഡ് ലഭിക്കാന്‍ ബ്രോഡ്ഗേഡജ് ലൈനിന് 4,000 മീറ്റര്‍ റേഡിയസ് എങ്കിലും ആവശ്യമാണ്. എന്നാല്‍ സില്‍വര്‍ലൈനിന് ഇത് 1850 മാത്രമേ ഉള്ളൂ. സ്റ്റേഷന് സമീപം അത് 650 മീറ്റര്‍ മാത്രമാണ്.
റെയില്‍വേ സുരക്ഷാ നിയമമനുസരിച്ച് 200 കിലോമീറ്റര്‍ ശരാശരി വേഗം ലഭിക്കാന്‍ ട്രയല്‍ റണ്ണില്‍ 220 കിലോമീറ്റര്‍ വേഗമെടുക്കാന്‍ സാധിക്കണം. എന്നാല്‍ സില്‍വര്‍ലൈനിന് അത് അസാദ്ധ്യമാണ്. ഇത് സുരക്ഷാ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ തടസമാകുമെന്നും റെയില്‍വേ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments