ഏലയ്ക്ക ദിവസവും ഉപയോഗിക്കുന്നത് ശരീരത്തിന് നല്ലതാണ്. ജലദോഷം, തൊണ്ട വേദന എന്നിവരി ഉണ്ടാകാതിരിക്കാന്‍ ഏലയ്ക്ക വെള്ളം സഹായിക്കും. വൈറ്റമിന്‍ സി ഏലയ്ക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഏലയ്ക്ക ഇട്ട് തിളപ്പിച്ച വെള്ളത്തിനും ഗുണങ്ങള്‍ ഏറെയാണ്. ദിവസവും ഒരു ഗ്ലാസ് ഏലയ്ക്കാവെള്ളം കുടിക്കുന്നത് ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കും. ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടാന്‍ ഇത് സഹായിക്കും.
ഹൃദ്രോഗത്തെ തടയാനും, കൊളസ്‌ട്രോള്‍ കുറയ്ക്കാനും, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും ഏലയ്ക്ക വെള്ളം കുടിക്കുന്നത് നല്ലതാണ്. പ്രമേഹത്തിന് നല്ലൊരു പരിഹാരമാണ് ഏലയ്ക്കാവെള്ളം.
Read Also : ഇന്ത്യാ വിരുദ്ധ സന്ദേശങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്ന സമൂഹമാദ്ധ്യമ അക്കൗണ്ടുകള്‍ക്ക് പൂട്ടുവീണു
ഏലയ്ക്കയിലെ ആന്റി ഓക്‌സിഡന്റുകള്‍ ഹൃദയാഘാതത്തില്‍ നിന്ന് സംരക്ഷിക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പോഷകഘടകങ്ങള്‍ ഏലയ്ക്കായില്‍ അടങ്ങിയിട്ടുണ്ട്. ത്വക്ക് രോഗങ്ങള്‍ നിയന്ത്രിക്കാനും ഏലയ്ക്കാവെള്ളം സഹായിക്കും.
ദിവസവും ചായയില്‍ ഏലയ്ക്ക പൊടിച്ച് ചേര്‍ത്ത് കുടിക്കുന്നതിലൂടെ ആരേഗ്യം മെച്ചപ്പെടുത്താം. ആസ്ത്മ തടയാനും വളരെ നല്ലതാണ് ഏലയ്ക്ക.
Post Your Comments