Latest NewsKeralaNews

വി.എസ്.അച്യുതാനന്ദന് കൊവിഡ് 19 സ്ഥിരീകരിച്ചു

98വയസുള്ള അച്യുതാനന്ദന്‍ ഉദരസംബന്ധമായ അസുഖവും സോഡിയം കുറഞ്ഞത് മൂലമുള്ള ശാരീരികാസ്വാസ്ഥ്യവും കാരണം രണ്ട് മാസം മുമ്ബ് ഗുരുതരാവസ്ഥയിലായിരുന്നു.

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ഇന്നലെ രാവിലെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രാത്രിയോടെ അദ്ദേഹത്തെ പട്ടത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ ആരോഗ്യനില തൃപ്തികരമാണ്.

Read Also: ജനുവരി 24 മുതൽ സ്‌കൂളുകളിൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും: തിരുമാനവുമായി അബുദാബി

98വയസുള്ള അച്യുതാനന്ദന്‍ ഉദരസംബന്ധമായ അസുഖവും സോഡിയം കുറഞ്ഞത് മൂലമുള്ള ശാരീരികാസ്വാസ്ഥ്യവും കാരണം രണ്ട് മാസം മുമ്ബ് ഗുരുതരാവസ്ഥയിലായിരുന്നു. നവംബര്‍ 19ന് ആശുപത്രിവിട്ട അദ്ദേഹം വീട്ടില്‍ പൂര്‍ണ്ണവിശ്രമത്തിലായിരുന്നു. സന്ദര്‍ശകരെ ഉള്‍പ്പെടെ കര്‍ശനമായി വിലക്കിയിരുന്നു. അതിനിടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.

shortlink

Post Your Comments


Back to top button