Latest NewsIndia

വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻമാരുടെ ശ്രദ്ധയ്ക്ക് ; അകത്താവേണ്ടെങ്കിൽ ഈ അഞ്ചു കാര്യങ്ങൾ ശ്രദ്ധിക്കുക

ന്യൂഡൽഹി: നിത്യജീവിതത്തിന്റെ ഭാഗമായ ഒന്നാണ് വാട്സ്ആപ്പും വാട്സാപ്പ് കൂട്ടായ്മകളിലെ സൗഹൃദങ്ങളും. നിങ്ങൾ നിരവധി വാട്സ്ആപ്പ് കൂട്ടായ്മകളിൽ അംഗവുമായിരിക്കും. പക്ഷേ, ഏതെങ്കിലും വാട്ട്സാപ്പ് ഗ്രൂപ്പ് അഡ്മിൻ സ്ഥാനം കൈകാര്യം ചെയ്യുന്നുണ്ടെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അശ്രദ്ധമായി കൈകാര്യം ചെയ്താൽ ഒരുപക്ഷേ തടവുശിക്ഷ വരെ സമ്മാനിക്കാൻ ഇടയാക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ.

വാട്സ്ആപ്പ് അഡ്മിന്മാർ അഞ്ചു കാര്യങ്ങളാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്.

1)രാജ്യവിരുദ്ധ പരാമർശങ്ങൾ യാതൊരു കാരണവശാലും വാട്സ്ആപ്പ് ഗ്രൂപ്പിൽ നടത്തരുത്. രാഷ്ട്ര സുരക്ഷാ നിയമങ്ങൾ കടുപ്പിച്ച ഈ കാലഘട്ടത്തിൽ, ഇത്തരത്തിലുള്ള പരാമർശങ്ങൾ ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുന്നവർക്ക് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. മിക്കവാറും നിങ്ങളുടെ ഗ്രൂപ്പിലെ ആരെങ്കിലും തന്നെയായിരിക്കും വിവരങ്ങൾ ബന്ധപ്പെട്ടവർക്ക് റിപ്പോർട്ട് ചെയ്യുന്നത്.

2)ഒരു വ്യക്തിയുടെ അനുവാദമില്ലാതെ അയാളുടെ ചിത്രങ്ങളും വീഡിയോകളും ഗ്രൂപ്പുകളിലൂടെ പങ്കുവെക്കുന്നത് ക്രിമിനൽ കുറ്റമാണ്. ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നതാണ് രണ്ടാമത്തെ നിർദ്ദേശം.

3)വാട്ട്സ്ആപ്പ് സന്ദേശങ്ങളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്യുകയോ, ക്രമസമാധാനം ലംഘിക്കാൻ ആഹ്വാനം ചെയ്യുകയോ ശ്രമിച്ചാൽ അവർക്കെതിരെ ഗുരുതര നടപടികൾ സ്വീകരിക്കുമെന്ന് നിയമം വ്യക്തമാക്കുന്നു.

4)കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും ഗ്രൂപ്പുകളിലൂടെ പങ്കുവയ്ക്കുന്നത് വളരെ ഗുരുതരമായ കുറ്റമാണ്. ഇത്തരം കണ്ടെന്റുകൾ പങ്കുവയ്ക്കുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ എടുക്കുമെന്നും അഡ്മിൻമാർ അറിഞ്ഞിരിക്കുക.

5)വ്യാജവാർത്തകളും സന്ദേശങ്ങളും വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിക്കുകയാണെങ്കിൽ അവർക്കെതിരെ സൈബർ സെൽ മുഖേന കർശന നടപടിയെടുക്കുന്നതാണ്. ഇത്തരത്തിലുള്ള വാർത്തകൾ ഗ്രൂപ്പിൽ പ്രചരിക്കുന്നുണ്ടെങ്കിൽ അഡ്മിന്മാർക്കാണ് പണി കിട്ടുക. ശ്രദ്ധിച്ചില്ലെങ്കിൽ ജയിലിൽ പോകേണ്ടി വരുമെന്നും നിയമനിർദേശങ്ങളിൽ വ്യക്തമായി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button