KollamNattuvarthaLatest NewsKeralaNews

കൊല്ലം, ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരിച്ച്‌ അക്രമം : ഗുണ്ടാസംഘം പിടിയിൽ

കൊലക്കേസ് പ്രതിയുള്‍പ്പെടെ ഒന്‍പതംഗം സംഘത്തെ കഴിഞ്ഞ ദിവസം ആണ് പൊലീസ് പിടികൂടിയത്

കൊല്ലം : കൊല്ലം, ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരിച്ച്‌ ക്വട്ടേഷന്‍ അക്രമങ്ങള്‍ നടത്തുന്ന ഗുണ്ടാസംഘം പിടിയിൽ. കൊലക്കേസ് പ്രതിയുള്‍പ്പെടെ ഒന്‍പതംഗം സംഘത്തെ കഴിഞ്ഞ ദിവസം ആണ് പൊലീസ് പിടികൂടിയത്.

പത്തിയൂര്‍ എരുവ ഇല്ലത്ത് പുത്തന്‍വീട്ടില്‍ (ജിജീസ് വില്ല) ആഷിഖ് (27), പത്തിയൂര്‍ എരുവ ചെറുകാവില്‍ കിഴക്കതില്‍ വീട്ടില്‍ വിഠോബ ഫൈസല്‍ (27), കായംകുളം ചേരാവള്ളിമുറിയില്‍ ഓണമ്പള്ളില്‍ വീട്ടില്‍ സമീര്‍ (30), കരുനാഗപ്പള്ളി തൊടിയൂര്‍ ഇടയില്‍ ഹാഷിര്‍ (32), നൂറനാട് പാലമേല്‍ കുറ്റിപ്പറമ്പില്‍ ഹാഷിം (32), ആലപ്പുഴ കോമളപുരം ബര്‍ണാഡ് ജങ്ഷന്‍ എട്ടുകണ്ടത്തില്‍ കണ്ണന്‍ (30), മാവേലിക്കര തെക്കേക്കര പല്ലാരിമംഗലം ചാക്കൂര്‍ വീട്ടില്‍ ഉമേഷ് (30), ഓച്ചിറ മേമന ലക്ഷ്മിഭവനത്തില്‍ മനു (28), കായംകുളം സെയ്താരുപള്ളിക്ക് സമീപം വരിക്കപ്പള്ളില്‍വീട്ടില്‍ ഷാന്‍ (30) എന്നിവരാണ് ഇന്നലെ പിടിയിലായത്.

Read Also : അധികാരത്തിനും വയറ്റുപിഴപ്പിനും വേണ്ടി ന്യൂനപക്ഷപ്രീണനം ആവാം, പക്ഷെ ഇല്ലാത്ത വർഗ്ഗീയത പൊക്കിപ്പിടിക്കരുത്: അഞ്ജു പാർവതി

പിടിയിലായവരില്‍ പലരും ആലപ്പുഴ, കായംകുളം, ഓച്ചിറ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളിലെ പ്രതികളാണ്. കായംകുളം ഭാഗത്ത് ഗുണ്ടാ ആക്രമണം നടത്തുന്നതിനായി പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടയിലാണ് ഇവരെ പിടികൂടിയതെന്നു പൊലീസ് അറിയിച്ചു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button