Latest NewsNewsIndia

പഞ്ചാബ് മുഖ്യമന്ത്രിയുടെ മരുമകനില്‍ നിന്ന് ഇഡി പിടിച്ചെടുത്തത് കണക്കില്‍പ്പെടാത്ത കോടികളുടെ കള്ളപ്പണം

ഒന്നും പറയാനാകാതെ തലതാഴ്ത്തി ഛന്നി

ചണ്ഡിഗഡ് : പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയുടെ സഹോദരീപുത്രന്‍ ഭൂപീന്ദര്‍ സിങ്ങിന്റെ പക്കല്‍ നിന്ന് റെയ്ഡില്‍ പിടിച്ചെടുത്തത് 8 കോടി രൂപ. കഴിഞ്ഞ ദിവസമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മണല്‍ മാഫിയയുമായി ബന്ധപ്പെട്ടവരുടെ സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തിയത്.

Read Also : ട്രെയിന്‍ വഴി കോടികളുടെ സ്വര്‍ണ കള്ളക്കടത്ത് പിടികൂടി ഡിആര്‍ഐ

മൊത്തം 10 കോടി രൂപ പിടിച്ചെടുത്തതായി ഇഡി വ്യക്തമാക്കി. സന്ദീപ് കുമാര്‍ എന്നയാളുടെ കയ്യില്‍ നിന്നാണ് 2 കോടി രൂപ പിടിച്ചത്. കള്ളപ്പണം വെളുപ്പിക്കുന്നത് കണ്ടെത്താനായി ചണ്ഡിഗഡ്, മൊഹാലി, ലുധിയാന, പഠാന്‍കോട്ട് എന്നിവിടങ്ങളിലാണ് തിരച്ചില്‍ നടന്നത്.

ബംഗാള്‍ തിരഞ്ഞെടുപ്പിന് മുന്‍പ് മമത ബാനര്‍ജിയുടെ ബന്ധുക്കളുടെ വീടുകളില്‍ നടത്തിയ റെയ്ഡിനു സമാനമാണ് പഞ്ചാബിലും നടത്തുന്നതെന്ന് ഛന്നി പ്രതികരിച്ചു. ഈ സമ്മര്‍ദം നേരിടാന്‍ താനും പാര്‍ട്ടിയും സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button