ലക്നൗ: ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമാജ് വാദി പാർട്ടിയില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. സമാജ് വാദി പാർട്ടിയില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും ഓരോ പ്രമുഖ നേതാക്കള്‍ക്കൂടി വ്യാഴാഴ്ച ബിജെപിയില്‍ ചേർന്നു. മുന്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക മൗര്യയും മുലായം സിങ് യാദവിന്റെ ഭാര്യാ സഹോദരനും മുന്‍ സമാജ് വാദി പാര്‍ട്ടി എംഎല്‍എയുമായ പ്രമോദ് ഗുപ്തയുമാണ് ബിജെപിയില്‍ ചേര്‍ന്നത്.
ഉത്തര്‍പ്രദേശില്‍ കോൺഗ്രസിന്റെ ശക്തയായ വനിതാ നേതാവായിരുന്നു പ്രിയങ്ക മൗര്യ. സ്ത്രീ ശാക്തീകരണം ലക്ഷ്യംവെച്ച് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിവന്ന ‘ലഡ്കി ഹും, ലഡ് സക്തി ഹും’ ക്യാമ്പയിന്റെ പ്രധാന മുഖവും പ്രിയങ്ക മൗര്യയായിരുന്നു. അതേസമയം, നേരത്തെ മുതല്‍ത്തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങൾ തന്നെ ഏറെ സ്വാധീനിച്ചിരുന്നതായി ബിജെപിയില്‍ ചേര്‍ന്നതിനു ശേഷം പ്രിയങ്ക മൗര്യ വ്യക്തമാക്കി.
ബി.എസ്.എഫില്‍ കോണ്‍സ്റ്റബിള്‍ തസ്തികയില്‍ ഒഴിവ്: അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 28
സമാജ് വാദി പാര്‍ട്ടി എംഎൽഎ ആയിരുന്ന പ്രമോദ് യാദവ് അടുത്തിടെ പാർട്ടിക്കും അഖിലേഷ് യാദവിനുമെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. കുറ്റവാളികളും ചൂതാട്ടക്കാരും പാര്‍ട്ടിയില്‍ കടന്നുകൂടിയിരിക്കുകയാണെന്ന് പ്രമോദ് യാദവ് ആരോപിച്ചു. യുപി നിയമസഭയിൽ 403 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 10 മുതല്‍ ഏഴ് ഘട്ടങ്ങളായാണ് നടക്കുന്നത്. ഫെബ്രുവരി 10, 14, 20, 23, 27, മാര്‍ച്ച് മൂന്ന്, ഏഴ് എന്നിങ്ങനെയാണ് വോട്ടെടുപ്പ്. മാര്‍ച്ച് 10ന് ആണ് വോട്ടെണ്ണല്‍.
Post Your Comments