KeralaLatest NewsNews

എന്നോട് അപമര്യാദ കാണിച്ച പള്ളുരുത്തി കോർപ്പറേഷനിലെ ജിതിന്റെ മുഖം നോക്കി ഒന്ന് കൊടുക്കാൻ പോകുകയാണ്: മിനി ജോസി

നമ്മുടെ നാട്ടിൽ ബിസനസ് ചെയ്യാൻ കരുതി ഇങ്ങോട്ട് കയറി വരരുത്

കൊച്ചി: 14 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ എത്തിയ മിനി ജോസി എന്ന യുവതി നേരിടുന്ന ദുരവസ്ഥയാണ് ഇപ്പോൾ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. വീടിനോടു ചേർന്നുള്ള പഴയ കെട്ടിടത്തിൽ അരിയും മറ്റും പൊടിച്ചു നൽകുന്ന മിൽ തുടങ്ങുന്നതിനായി കേന്ദ്ര സർക്കാരിന്റെ മുദ്രാ വായ്പയ്ക്ക് അപേക്ഷിക്കാൻ രേഖകൾ തയാറാക്കാൻ ഓഫിസുകൾ കയറിയിറങ്ങിയ മിനിയോട് കൈക്കൂലിയായി ആവശ്യപ്പെട്ടത് 25000 രൂപ. അഞ്ചു പേർക്ക് അയ്യായിരം രൂപ വീതം നൽകാൻ പറഞ്ഞതായി മിനി പറയുന്നു. ആരും ജോലി കളഞ്ഞു നമ്മുടെ നാട്ടിൽ ബിസനസ് ചെയ്യാൻ കരുതി ഇങ്ങോട്ട് കയറി വരരുതെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ മിനി പറയുന്നു.

read also: വ്യവസായ സൗഹൃദ കേരളത്തിൽ വ്യവസായം തുടങ്ങാൻ കൈക്കൂലി: പ്രവാസി യുവതിക്ക് നേരിടേണ്ടിവന്നത് ദുരവസ്ഥ

കുറിപ്പ് പൂർണ്ണ രൂപം

‘എന്റെ പ്രവാസി സഹോദരൻ സഹോദരി മാരോട് എനിക്ക് കുറച്ചു കാര്യം പറയാൻ ഉണ്ട്‌ ആരും ജോലി കളഞ്ഞു നമ്മുടെ നാട്ടിൽ ബിസനസ് ചെയ്യാൻ കരുതി ഇങ്ങോട്ട് കയറി വരരുത് എന്റെ അനുഭവം ഞാൻ ഇവിടെ പറയുന്നു ഇന്ന് നടന്ന സംഭവം ആണ് കേട്ടോ ഞാൻ എന്റെ 14വർഷത്ത പ്രവാസജിവിതം അവസാനിച്ചു നാട്ടിൽ വന്നു ഒരു flour മില്ല് ഇടാൻ തീരുമാനിച്ചു

അതിന് എല്ലാം ശെരിയാക്കി ലൈസൻസ് എടുക്കാൻ കൊച്ചി മുനിസിപ്പാൾ കോർപ്പറേഷൻ നിൽ പോയി അവിടെ നിന്നും എന്റെ പള്ളുരുത്തി കോർപ്പറേഷൻ അവിടെ വന്നു അവിടെ 5പേർക് 5000വെച്ചു 25000രുബ കൊടുക്കണം അത് പള്ളുരുതിയിൽ തന്നെ രണ്ട് കോർപ്പറേഷൻ ഉണ്ട്‌ കേട്ടോ അവിടെ നല്ല സർ മാരും ഉണ്ട് അതും കഴിഞ്ഞു രണ്ടാമത്തെ കോർപ്പറേഷനിൽ വന്നപ്പോൾ 25വർഷം ആയി കരം അടച്ച് വരുന്ന ബിൽഡിങ്ങിന്റെ ഒരു തെളിവും ഇല്ല എന്ന് അവിടെ യും കൈയ് കൂലി ഫോൺ നമ്പർ ഇത് എല്ലാം വേണം അവസാനം ഞാൻ

16000രുബ കൊടുത്തു ഉണ്ടാക്കിയ എല്ലാ സർട്ടിഫിക്കേറ്റ് കിറി അവരുടെ മുമ്പിൽ ഇട്ട് മടുത്തു ഞങ്ങളെ പോലത്തെ പാവം പ്രവാസികൾ ജോലി ഒന്നും ഇല്ലാതെ ആവുബോൾ ആണ് കുടുബം നോക്കാൻ പ്രവാസി ആവുന്നത് ഇവിടെ ജീവിക്കാൻ അനുവാദം ഉള്ളത് പാവപെട്ടവർക് അല്ല. ഗവണ്മെന്റ് ജോലിക്കാർക് ആണ് ഞങ്ങളെ പോലെ പാവങ്ങൾ വീണ്ടും പ്രവാസി ആവണം അതുകൊണ്ട് ഒരിക്കലും ഇങ്ങോട്ട് വന്നു ലോൺ കിട്ടി ബിസിനസ് ചെയ്യാൻ ഒന്നും ആരും ജോലി കളഞ്ഞു വരരുത് ഒരു നല്ല ഗവണ്മെന്റ് ജോലി കളഞ്ഞു കുവൈറ്റിൽ നിന്നും ഞാൻ വന്നത് പോലെ ആരും കയറി വരരുത്

ഇത് എന്റെ ഒരു അപേക്ഷയാണ് നാളെ എന്നോട് അപമാരിയതയ കാണിച്ച പള്ളുരുത്തി കോർപ്പറേഷനിലെ റവന്യു റീപ്പാർട്ട് മെന്റില്ലേ ജിതിൻ എന്ന് പറഞ്ഞവന്റെ മുഖം നോക്കി ഞാൻ ഒന്ന് കൊടുക്കാൻ പോകുവായാണ് എല്ലാവരും എനിക്ക് വേണ്ടി പ്രെയർ ചെയ്യണം പറ്റിയാൽ എല്ലാവരും ഇത് ഒന്ന് ഷെയർ ചെയ്യാൻ നോക്കണം നമ്മുടെ സർക്കാർ ഇത് ഒന്ന് അറിയാൻ

എന്ന് നിങ്ങളുടെ എല്ലാം മിനി ജോസി’

https://www.facebook.com/100063681523670/posts/331885535610828/

shortlink

Post Your Comments


Back to top button