KeralaLatest NewsNews

പാർട്ടി ഓഫീസുകളെ തൊടാന്‍ ആരെയും അനുവദിക്കില്ല: രവീന്ദ്രന്‍ പട്ടയം റദ്ദാക്കിയ റവന്യൂ വകുപ്പിന്റെ നടപടിക്കെതിരെ എംഎം മണി

ഇടുക്കി :രവീന്ദ്രന്‍ പട്ടയം റദ്ദാക്കിയ റവന്യൂ വകുപ്പിന്റെ നടപടിക്കെതിരെ വിമർശനവുമായി എംഎം മണി എംഎല്‍എ. പട്ടയമേള നടത്തി നിയമപരമായി വിതരണം ചെയ്ത പട്ടയമാണിതെന്നും അവ എന്തിനാണ് റദ്ദാക്കുന്നതെന്ന് റവന്യൂ വകുപ്പിനോട് ചോദിക്കണമെന്നും എംഎം മണി പ്രതികരിച്ചു. രവീന്ദ്രന്‍ പട്ടയഭൂമിയിലുള്ള സിപിഎം പാര്‍ട്ടി ഓഫീസിനെ ആരും തൊടില്ലെന്നും എംഎം മണി പറഞ്ഞു.

‘രവീന്ദ്രന്‍ പട്ടയം റദ്ദാക്കുമ്പോള്‍ അതിന്റെ നിയമവശം കൂടി പരിശോധിക്കേണ്ടതുണ്ട്. പാര്‍ട്ടി ഓഫീസ് വര്‍ഷങ്ങളായി അവിടെയുള്ളതാണ്. പുതിയ ഓഫീസ് പണിതത് മാത്രമാണ് വ്യത്യാസം. പാര്‍ട്ടി ഓഫീസില്‍ വന്ന് എന്തെങ്കിലും ചെയ്യാന്‍ ആരേയും അനുവദിക്കുന്ന പ്രശ്‌നമില്ല.’ എംഎം മണി പറഞ്ഞു.

Read Also  :  ‘ഞാൻ കേരളത്തിലാണ്, ഉമ്മയെ വെറുതെ വിടൂ’:വീട്ടിൽ റെയ്ഡിനെത്തിയവരോട് മന്ത്രി റിയാസുമായുള്ള സന്ദർശനത്തിന് ശേഷം കഫീല്‍ ഖാന്‍

അതേസമയം, അനധികൃതമായി നല്‍കിയ 530 രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാനാണ് റവന്യു വകുപ്പ് ഉത്തരവ്. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് റദ്ദാക്കല്‍ ഉത്തരവിറക്കിയിരിക്കുന്നത്. നാലുവര്‍ഷം നീണ്ട പരിശോധനകള്‍ക്ക് ശേഷമാണ് നടപടി. 45 ദിവസത്തിനുള്ളില്‍ നടപടി പൂര്‍ത്തിയാക്കണമെന്നാണ് റവന്യു വകുപ്പ് ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button