മലയാളികൾക്ക് കറിവേപ്പില കറിയിൽ ഏറ്റവും പ്രധാനമാണ്. ഇതിന് ധാരാളം ഔഷധ ഗുണങ്ങൾ ഉണ്ട്. ദിവസവും പ്രഭാതഭക്ഷണത്തിനു മുൻപ് കറിവേപ്പില അരച്ചതു കഴിക്കുന്നതു ടൈപ് 2 പ്രമേഹം കുറയ്‌ക്കും. ദിവസവും കറിവേപ്പില കഴിക്കുന്നത് അമിതഭാരവും അമിതവണ്ണവും കുറയ്‌ക്കുന്നതിനു സഹായകരമാണ്.
കറിവേപ്പില അകാലനര തടയുന്നതിനും ഉത്തമം ആണ്. ആമാശയത്തിന്റെ ആരോഗ്യത്തിന് ഇത് നല്ലതാണ്. ദഹനക്കേടിനു പ്രതിവിധിയായി ഉപയോഗിക്കുന്നു. അതിസാരം, ആമാശയസ്‌തംഭനം എന്നിവയ്‌ക്കുളള പ്രതിവിധിയായും കറിവേപ്പില ഉത്തമം ആണ്. കറിവേപ്പിലയിട്ടു തിളപ്പിച്ച എണ്ണ മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്‌ക്കും സഹായിക്കും.
കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. കറിവേപ്പിലയുടെ ഉപയോഗം തിമിര സാധ്യത കുറയ്‌ക്കുന്നു. മുടി നരയ്‌ക്കുന്നതിനെ കറിവേപ്പില പ്രതിരോധിക്കുന്നു. മുടിയുടെ സ്വാഭാവിക നിറം നിലനിര്‍ത്താന്‍ കറിവേപ്പില സഹായിക്കുന്നു. ത്വക്കിന്റെ ആരോഗ്യത്തിന് കറിവേപ്പില ഉത്തമം ആണ്.
Post Your Comments