ThrissurKasargodLatest NewsKeralaNattuvarthaNews

സിപിഎം ജില്ലാ സമ്മേളനത്തിന് കാസര്‍കോടും തൃശൂരും നാളെ തുടക്കം: സമ്മേളനങ്ങളില്‍ 360 പ്രതിനിധികള്‍ പങ്കെടുക്കും

കാസര്‍കോട്: സിപിഎം ജില്ലാ സമ്മേളനത്തിന് കാസര്‍കോടും തൃശൂരും നാളെ തുടക്കം. നാളെ രാവിലെ 9.30ന് കാസര്‍കോട് മടിക്കൈ അമ്പലത്തുകരയിലെ പ്രതിനിധി സമ്മേളന നഗരിയില്‍ പതാക ഉയരുന്നതോടെ സമ്മേളനത്തിന് തുടക്കമാവും. സമ്മേളനം എസ് രാമചന്ദ്രന്‍ പിള്ള ഉദ്ഘാടനം ചെയ്യും. റോഡരികില്‍ വിവിധ കലാരൂപങ്ങളും ശ്രീനാരായണ ഗുരുവിന്റെയും ഗാന്ധിജിയുടെയുമടക്കം നിരവധി പ്രതിമകളും കൊടിതോരണങ്ങളും സ്ഥാപിച്ചിട്ടുള്ളത്.

Read Also : പൊലീസ് വീട്ടിലെത്തിയതില്‍ വിരോധം: ആര്യങ്കോട് പൊലീസ് സ്റ്റേഷന് നേരേ പെട്രോള്‍ ബോംബെറിഞ്ഞ കേസില്‍ രണ്ടു പേര്‍ പിടിയില്‍

ജില്ലയിലെ പാര്‍ട്ടി അംഗങ്ങളെ പ്രതിനിധാനം ചെയ്ത് 150 പ്രതിനിധികളും 35 ജില്ല കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ 185 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായതിനാല്‍ പൊതുസമ്മേളനം, സാംസ്‌കാരിക സമ്മേളനം, രക്തസാക്ഷികുടുംബ സംഗമം, പൊതുസമ്മേളനത്തിലേക്കുള്ള കൊടിമര ജാഥകള്‍ എന്നിവ ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം തൃശൂര്‍ ജില്ല സമ്മേളനം നാളെ മുതല്‍ ആരംഭിക്കും. പ്രതിനിധി സമ്മേളനം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്യും. 21, 22, 23 തീയതികളിലാണ് സമ്മേളനം. അതിതീവ്ര കൊവിഡ് വ്യാപനത്തിനിടയിലും 175 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button