പാലക്കാട് : സഹപ്രവർത്തകയ്ക്ക് അശ്ലീലചിത്രം ചേർത്തു വാട്സാപ്പിൽ ഗുഡ്നൈറ്റ് സന്ദേശം അയച്ച സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ അന്വേഷണവുമായി പാർട്ടി. ഇതിനായി അന്വേഷണ കമ്മിഷനെ നിയമിച്ചു. കിഴക്കഞ്ചേരി–1 ലോക്കൽ അംഗത്തിനെതിരെയാണ് അന്വേഷണം.
read also: വിവാദമായ രവീന്ദ്രന് പട്ടയങ്ങള്‍ റദ്ദാക്കി റവന്യൂവകുപ്പ് : റദ്ദാക്കുന്നത് 530 പട്ടയങ്ങള്‍
സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന്റെ സാന്നിധ്യത്തിൽ ചേർന്ന ലോക്കൽ കമ്മിറ്റി യോഗത്തിൽ അംഗത്തിനെതിരെ നടപടിക്ക് ആവശ്യമുയർന്നിരുന്നു. ഇതിനെ തുടർന്നു ലോക്കൽ സെക്രട്ടറിയെയും കമ്മിറ്റിയിലെ വനിതാ അംഗത്തെയും അന്വേഷണത്തിനു നിയോഗിച്ചു. അടുത്ത യോഗത്തിൽ റിപ്പോർട്ട് സമർപ്പിക്കുകയും കുറ്റം തെളിഞ്ഞാൽ നടപടി സ്വീകരിക്കുകയും ചെയ്യുമെന്നു നേതൃത്വം അംഗങ്ങളെ അറിയിച്ചു
Post Your Comments