ലണ്ടൻ: വായ്പ തിരിച്ചടയ്ക്കാത്തത് കൊണ്ട് നിലവിൽ താമസിച്ചുകൊണ്ടിരിക്കുന്ന ആഡംബര വസതിയിൽ നിന്ന് ഇറങ്ങിത്തരണമെന്ന് വിജയ് മല്യയോട് യുകെ കോടതി. മല്യയെയും കുടുംബത്തെയും അവരുടെ ലണ്ടനിലെ ആഡംബര വസതിയില്‍ നിന്നാണ് പുറത്താക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.
Also Read:ദിവസവും മല്ലിയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ..!
ലോണ്‍ തിരിച്ചടവുമായി ബന്ധപ്പെട്ട് സ്വിസ് ബാങ്ക് യു.ബി.എസുമായുള്ള ദീര്‍ഘകാല തര്‍ക്കത്തില്‍ മല്യക്ക് എന്‍ഫോഴ്സ്മെന്റ് സ്റ്റേ നല്കാന് ബ്രിട്ടീഷ് കോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് ബാങ്കിന്റെ നടപടി. വായ്പ തിരിച്ചടച്ചില്ലെങ്കിൽ മല്യയുടെ പ്രധാന സ്വത്തായ ലണ്ടനിലെ റീജന്റ്സ് പാര്ക്കിന് അഭിമുഖമായുള്ള 18/19 കോണ്‍വാള്‍ ടെറസ് ആഡംബര അപ്പാര്‍ട്ട്മെന്റ്, സ്വിസ് ബാങ്ക് യു.ബി.എസ് ഏറ്റെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
‘കോടിക്കണക്കിന് പൗണ്ട് വിലമതിക്കുന്ന അസാധാരണമായ സ്വത്ത്’ എന്ന് യു.കെ കോടതി വിശേഷിപ്പിച്ച മല്യയുടെ അപ്പാര്‍ട്ട്മെന്റ്, നിലവില്‍ 95 വയസ്സുകാരിയായ മല്യയുടെ അമ്മ ലളിതയുടെ കൈവശമാണ് ഉള്ളത്. സ്വിസ് ബാങ്ക് യു.ബി.എസില്‍ നിന്നെടുത്ത 20.4 മില്യണ്‍ പൗണ്ട് വായ്പ തിരിച്ചടയ്ക്കാന്‍ മല്യ കുടുംബത്തിന് കൂടുതല്‍ സമയം അനുവദിക്കുന്നതില്‍ അടിസ്ഥാനമില്ലെന്ന് ഹൈക്കോടതിയിലെ ചാന്‍സറി ഡിവിഷനുവേണ്ടി തന്റെ വിധി വെര്‍ച്വലി പ്രസ്താവിച്ചുകൊണ്ട് ഡെപ്യൂട്ടി മാസ്റ്റര്‍ മാത്യു മാര്‍ഷ് പറഞ്ഞു.
Post Your Comments