
മുംബൈ: നാവിക സേന പടക്കപ്പലായ ഐഎന്‍എസ് രണ്‍വീറില്‍ പൊട്ടിത്തെറിയുടെ കാരണം സ്ഫോടക വസ്തുവല്ലെന്ന് നാവിക സേനയുടെ റിപ്പോർട്ട്. ഇന്നലെ മുംബൈയിൽ വച്ചുണ്ടായ അപകടത്തിൽ മൂന്ന് നാവികർ മരിക്കുകയും 11 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മുംബൈ ഡോക്യാര്‍ഡിലാണ് സംഭവം. പടക്കപ്പലിന്റെ ഇന്റേണല്‍ കമ്പാര്‍ട്ട്‌മെന്റിലാണ് പൊട്ടിത്തെറിയുണ്ടായത്.
നിലവിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ഇന്നലെ മണിക്കൂറുകൾക്കകം തന്നെ നാവികസേന അറിയിച്ചിരുന്നു. തുടർന്ന് അപകടകാരണം സംബന്ധിച്ചു നടത്തിയ അന്വേഷണത്തിലാണ് സ്ഫോടക വസ്തു മൂലമല്ല പൊട്ടിത്തെറി ഉണ്ടായതെന്ന് വ്യക്തമാവുകയായിരുന്നു.
രജപുത്ര ശ്രേണിയില്‍പ്പെട്ട റഷ്യന്‍ നിര്‍മ്മിത പടക്കപ്പലായ ഐഎന്‍എസ് രണ്‍വീര്‍ തീരത്ത് നങ്കൂരമിടുന്നതിനിടെയാണ് അപകടം നടന്നത്. ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ ഭാഗമാണിത്. പൊട്ടിത്തെറിക്ക് പിന്നാലെ ഉദ്യോഗസ്ഥരുടെ അടിയന്തര നടപടികളാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments