Latest NewsNewsLife StyleFood & CookeryHealth & Fitness

കാൻസറിന് കാരണമാകുന്ന ഭക്ഷണങ്ങൾ അറിയാം

കാന്‍സര്‍ പിടിപെടുന്നതിന്റെ കാരണം തെറ്റായ ജീവിതശൈലിയും ഭക്ഷണരീതിയുമാണെന്ന് തന്നെ പറയാം

ഇന്നത്തെ കാലത്ത് ഏറ്റവും ഭയക്കുന്ന രോഗം ഏതാണെന്ന് ചോദിച്ചാല്‍ മിക്കവാറും എല്ലാവരുടെയും മറുപടി കാന്‍സര്‍ എന്നായിരിക്കും. തുടക്കത്തില്‍ പലപ്പോഴും തിരിച്ചറിയാന്‍ കഴിയാത്തത് തന്നെയാണ് ഈ രോഗത്തെ കൂടുതല്‍ ഗുരുതരമാക്കുന്നതും. കാന്‍സര്‍ പിടിപെടുന്നതിന്റെ കാരണം തെറ്റായ ജീവിതശൈലിയും ഭക്ഷണരീതിയുമാണെന്ന് തന്നെ പറയാം. അത്തരത്തിൽ കാന്‍സറിന് കാരണമാകുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം………..

ഒന്ന്…

പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ കാന്‍സറിനുള്ള ഒരു പ്രധാന കാരണമാണെന്ന് പറയാം. ഇവയില്‍ ധാരാളം കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. പ്രോസസ് ചെയ്ത മാംസം കഴിക്കുന്നവരില്‍ കാന്‍സര്‍ സാധ്യത മറ്റുള്ളവരേക്കാള്‍ 44 ശതമാനം കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

രണ്ട്…

മൈദ ബ്രസ്റ്റ് കാൻസര്‍ സാധ്യത വര്‍ധിപ്പിക്കുന്ന ഭക്ഷണമാണ്. കാരണം, ഇതിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് കൂടുതലാണ്. ഉയർന്ന ഗ്ലൈസെമിക് ഭക്ഷണങ്ങൾ ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം ഉയർത്തുന്നു, ഇത് കാൻസർ കോശങ്ങളുടെ വളർച്ചയ്ക്കും വ്യാപനത്തിനും കാരണമാകുന്നു.

Read Also : രാഹുലുമായി എന്നും വഴക്കായിരുന്നു, പക്ഷെ പുറത്തു നിന്ന് ആരെങ്കിലും ഞങ്ങളെ ആക്രമിച്ചാൽ ഞങ്ങൾ ഒറ്റ ടീമാണ്: പ്രിയങ്ക ഗാന്ധി

മൂന്ന്…

മൈക്രോവേവിലും മറ്റും വച്ച് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന പോപ്‌കോണ്‍ ഇപ്പോള്‍ ലഭ്യമാണ്. ഇവ ലിവര്‍, പാന്‍ക്രിയാറ്റിക് ക്യാന്‍സറുകള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കാമെന്ന് പഠനങ്ങൾ പറയുന്നു.

നാല്…

കുട്ടികള്‍ക്ക് ഇഷ്ടമുള്ള ഒന്നാണ് കോളകള്‍. അമിത മധുരവും മറ്റു രാസവസ്‌തുക്കളും അടങ്ങിയിട്ടുള്ള കോളകള്‍, കാന്‍സറിന് കാരണമാകുന്ന പാനീയമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button