KeralaLatest NewsNewsCrime

വാഹനാപകടം: വിദ്യാർഥിനിയുടെ കൂടെ ഉണ്ടായിരുന്ന സഹപാഠിക്ക് നാട്ടുകാരുടെ ക്രൂരമർദനം

തൃശൂർ: വിദ്യാർഥിനി ബൈക്കിൽ നിന്ന് വീണതിന് കൂടെ ഉണ്ടായിരുന്ന സഹപാഠിക്ക് നാട്ടുകാരുടെ ക്രൂരമർദനം. ചേതന കോളജിലെ ബിരുദവിദ്യാർഥിയായ അമലിനാണ് മർദനമേറ്റത്.

ഭക്ഷണം കഴിക്കുന്നതിനായി സുഹൃത്തിനൊപ്പം പുറത്ത് പോയപ്പോഴാണ് ഇവർ ബൈക്കിൽ നിന്ന് വീണത്. ഉടൻ തന്നെ ബൈക്ക് സൈഡാക്കി കോളജിൽ നിന്ന് അധ്യാപികയെ വിളിച്ചുവരുത്തി ഇവരെ ഓട്ടോയിൽ ആശുപത്രിയിലേക്ക് വിട്ടു. തുടർന്നായിരുന്നു നാട്ടുകാർ സംഘടിച്ച് അമലിനെ ക്രൂരമായി മർദിച്ചത്.തന്റെ കോളജിലെ വിദ്യാർഥികളാണെന്ന് അധ്യാപിക പറഞ്ഞിട്ടും ആളുകൾ മർദനം തുടരുകയായിരുന്നു.

Read Also  :  ‘ഇത് മൂന്നാം തരംഗം’: ഔദ്യോഗികമായി സ്ഥിരീകരിച്ച് സർക്കാർ, ഇനി ജനിതകശ്രേണി പരിശോധനയിൽ പ്രസക്തി ഇല്ലെന്ന് ആരോഗ്യമന്ത്രി

മധ്യവയസ്‌കനായ ഒരാൾ കല്ലുകൊണ്ട് അമലിന്റെ തലയ്ക്ക് അടിക്കുകയും ചെയ്തു. അവിടെ നിൽക്കുകയായിരുന്ന ഇയാൾ ഒരു കാര്യവിമല്ലാതെ യുവാവിന്റെ തലയ്ക്ക് അടിച്ച ശേഷം നടന്നുപോവുകയായിരുന്നു. മർദനമേറ്റ അമൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ ഒല്ലൂർ പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button