ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വേൾഡ് ഇക്കണോമിക് ഫോറത്തിൽ സംസാരിച്ചപ്പോൾ ടെലി പ്രോംപ്റ്റർ പണി മുടക്കിയതിനാൽ പ്രസംഗം തുടരാതെ അന്തംവിട്ടു നിന്നെന്ന് വീഡിയോ മുറിച്ചു മാറ്റി കോൺഗ്രസും അവരുടെ അനുകൂല മാധ്യമങ്ങളും പ്രചരിച്ചിരുന്നു. ഇതിന്റെ വീഡിയോ രാഹുൽ ഗാന്ധി പങ്കുവെച്ചു കൊണ്ട് പ്രധാനമന്ത്രിയെ അവഹേളിക്കുകയും ചെയ്തിരുന്നു. ‘ഇത്രയ്ക്ക് കള്ളം ടെലിപ്രോംപ്റ്ററിനു പോലും താങ്ങാൻ സാധിക്കുന്നില്ല’ എന്നു രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.
കൂടാതെ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരും എംപി എംഎൽഎമാർ ഉൾപ്പെടെ നേതാക്കളും പരിഹാസവുമായി രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്ന് ട്രോളും ഇറങ്ങി. എന്നാൽ ഇപ്പോൾ ഇതിന്റെ സത്യാവസ്ഥ പുറത്തു വന്നിരിക്കുകയാണ്. പ്രധാനമന്ത്രി മോദി പ്രദംഗം നിർത്തിയത് വേൾഡ് ഇക്കണോമിക് ഫോറത്തിലെ സംഘാടകർ പറഞ്ഞിട്ട് തന്നെയാണെന്ന് ബിജെപി വിരുദ്ധ, കോൺഗ്രസ് അനുകൂല ഇംഗ്ലീഷ് മാധ്യമമായ മുഹമ്മദ് സുബൈറിന്റെ ഓൾട്ട് ന്യൂസ് റിപ്പോർട്ട് ചെയ്തു.
‘വേൾഡ് ഇക്കണോമിക് ഫോറം സംഘാടകർക്ക് പറ്റിയ വീഴ്ചയാണ് മോദിയുടെ പ്രസംഗം മുറിയാൻ കാരണം. മോദി പ്രസംഗം ആരംഭിക്കുന്നതിനു മുൻപ് അദ്ദേഹത്തെ എക്സിക്യൂട്ടീവ് ചെയർമാൻ ക്ലൗസ് ഷ്വാബ് പരിചയപ്പെടുത്തിയിരുന്നില്ല. സൗഹൃദ സംഭാഷണത്തിനു ശേഷം മോദി പ്രസംഗം ആരംഭിച്ചു. 2 മിനിറ്റ് 9 സെക്കന്റിനു ശേഷം സംഘാടകർ ഇടപെടുന്നു. എല്ലാവർക്കും അദ്ദേഹത്തിന്റെ ശബ്ദവും ദ്വിഭാഷിയുടെ ശബ്ദവും കേൾക്കാൻ കഴിയുന്നുണ്ടോ എന്ന് ചോദിക്കാൻ ആവശ്യപ്പെടുന്നു. ഉണ്ടെന്ന് ഷ്വാബ് പറയുന്നു. തെറ്റ് മനസ്സിലാക്കിയ ഷ്വാബ് 2 മിനിറ്റ് 42 സെക്കന്റിൽ പറയുന്നു അദ്ദേഹത്തെ ആദ്യം പരിചയപ്പെടുത്താം, എന്നിട്ട് ആരംഭിക്കാം എന്ന്. 5 മിനിറ്റ് 50 സെക്കന്റ് മുതൽ മോദി പ്രസംഗം ആദ്യം മുതൽ തുടങ്ങുന്നു.’
ശബ്ദം ചെക്ക് ചെയ്യാൻ മോദിയോട് ആവശ്യപ്പെടുന്നത് കേൾക്കാം. ഇതാണ് നടന്നതെന്ന് ശ്രീജിത്ത് പണിക്കർ പങ്കുവെച്ച പോസ്റ്റിലും പറയുന്നു. വെർച്വൽ സമ്മേളനത്തിൽ അവതാരകനായ ലോക സാമ്പത്തിക ഫോറം എക്സിക്യൂട്ടീവ് ചെയർമാൻ ക്ലോസ് ഷ്വാബ് ഔപചാരിക സ്വാഗതപ്രസംഗം നടത്തുന്നതിനു മുൻപ് മോദി പ്രസംഗം ആരംഭിച്ചു. ഇത് മോദിയുടെ യുട്യൂബ് ചാനലിൽ സംപ്രേഷണം ചെയ്തു തുടങ്ങി. എന്നാൽ, ലോക സാമ്പത്തിക ഫോറത്തിന്റെ യുട്യൂബ് ചാനലിൽ അപ്പോൾ ലൈവ് ആരംഭിച്ചിട്ടില്ല.മോദി പ്രസംഗിക്കുന്നതിനിടെ, ഔപചാരിക സ്വാഗതം പൂർത്തിയായിട്ടില്ല എന്ന് മോദിയുടെ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിച്ചു.
മൈക്കിലൂടെ ഇക്കാര്യം ഒന്നു ചോദിക്കൂ എന്ന് ഒരാൾ മോദിയോടു പറയുന്ന ശബ്ദം വിഡിയോയിൽ കേൾക്കാം. അപ്പോഴാണ് മോദി, ഇയർഫോൺ ചെവിയിൽ വയ്ക്കുകയും സാമ്പത്തികഫോറം സംഘാടകരോട് കേൾക്കാമോ എന്നു ചോദിക്കുകയും ചെയ്യുന്നത്. ആശയക്കുഴപ്പം മനസ്സിലാക്കിയതോടെ മോദി പ്രസംഗം നിർത്തി. തുടർന്ന്, ഷ്വാബ് ഔപചാരിക സ്വാഗതം പറഞ്ഞു. അപ്പോഴാണ് സാമ്പത്തിക ഫോറത്തിന്റെ യുട്യൂബ് ചാനലിൽ ലൈവ് ആരംഭിക്കുന്നത്. തുടർന്നു മോദി വീണ്ടും പ്രസംഗിക്കുകയും ചെയ്തു.
Post Your Comments