ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗീസോ റബാഡ കളിക്കില്ല. വര്‍ക്ക്ലോഡ് കണക്കിലെടുത്താണ് താരത്തിനു ബോര്‍ഡ് വിശ്രമം അനുവദിച്ചു. ടെസ്റ്റ് ടീമിന്റെ ഭാഗമായിരുന്ന ഇടംകൈയന്‍ സ്പിന്നര്‍ ജോര്‍ജ് ലിന്‍ഡെയെ ഏകദിന സ്ക്വാഡിലേക്കും ദക്ഷിണാഫ്രിക്ക ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് ഇന്ന് ബോളണ്ട് പാര്‍ക്കില്‍ തുടക്കമാവും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30ന് മല്‍സരം ആരംഭിക്കും. സ്റ്റാര്‍ സ്പോര്‍ട്സിലും ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലും മല്‍സരം തല്‍സമയം കാണാം.
ശിഖര്‍ ധവാനൊപ്പം രാഹുല്‍ ഇന്നിംഗ്സ ഓപ്പണ്‍ ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മൂന്നാം നമ്പരില്‍ മുൻ നായകൻ വിരാട് കോഹ്ലിയും നാലാം നമ്പരിലേക്ക് സൂര്യകുമാറിനെയോ ശ്രേയസ് അയ്യരേയോ പരിഗണിച്ചേക്കും. അഞ്ചാം നമ്പരില്‍ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ഇറങ്ങും. ആറാം നമ്പരില്‍ അരങ്ങേറ്റ കളിക്കാരന് വെങ്കിടേഷ് അയ്യരെ പരിഗണിക്കാനാണ് സൂചന.
Read Also:- മുടി കൊഴിച്ചിൽ തടയാൻ കറിവേപ്പില
ഇന്ത്യ രണ്ടു സ്പിന്നര്‍മാരെ പരീക്ഷിക്കാനാണ് സാധ്യത. ആര് അശ്വിനും യുസ്വേന്ദ്ര ചഹലുമായിരിക്കും സ്പിന്‍ ബോളിംഗിനു ചുക്കാന്‍ പിടിക്കുക. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍ എന്നിവര്‍ പേസ് നിരയില്‍ പരിഗണിക്കാനും സാധ്യതയുണ്ട്. ഒരു സ്പിന്നറുമായാല്‍ മുന്നോട്ടു പോയാല്‍ ശര്‍ദുല്‍ താക്കൂര്‍ ടീമിലിടം പിടിച്ചേക്കും.
Post Your Comments