തേങ്ങാവെള്ളം വളരെ രുചികരവും ആരോഗ്യത്തിന് ഏറെ ഗുണകരവുമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. തേങ്ങാവെള്ളം പതിവായി കുടിക്കുന്നത് വഴി നിങ്ങളുടെ ചർമ്മത്തിനും മുടിക്കും ഏറെ ഗുണങ്ങളെ നൽകാനാവും. ഇത് ശരിയായ രീതിയിൽ ഉപയോഗിച്ചാൽ, ചർമ്മത്തിനും മുടിക്കും ഉണ്ടാകാൻ സാധ്യതയുള്ള നിരവധി ആരോഗ്യപ്രശ്നങ്ങൾ അകറ്റി നിർത്താൻ കഴിയും. തേങ്ങാവെള്ളം ഉപയോഗിച്ച് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന കുറച്ച് സൗന്ദര്യ സംരക്ഷണ മാർഗങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
➢ തേങ്ങാവെള്ളം ചർമ്മത്തിന് ഏറ്റവും നല്ലതാണ് എന്ന കാര്യം അറിയാമോ. പ്രകൃതിദത്തമായ ഷുഗറും ധാരാളം ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുള്ളതിനാൽ തേങ്ങാവെള്ളം വരണ്ട ചർമ്മത്തെ പരിപോഷിപ്പിക്കുകയും മോയ്സ്ചറൈസ് ചെയ്യുകയും ചെയ്യുന്നു.
➢ തേങ്ങാവെള്ളത്തിന് ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്, ഇത് മുഖക്കുരുവിനെ ചെറുക്കാൻ സഹായിക്കുന്നു. മുഖക്കുരുവിനുള്ള പ്രതിവിധിയായി ഇത് ഉപയോഗിക്കുന്നതിന്, മഞ്ഞൾ, ചന്ദനം എന്നിവയോടൊപ്പം തേങ്ങാവെള്ളം ചേർത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുകയും മുഖക്കുരു ഉള്ള ചർമ്മത്തിൽ പുരട്ടുകയും ചെയ്യാം. മുഖത്തിന്റെ ബാധിത പ്രദേശത്ത് ഈ ഈ മാസ്ക് പുരട്ടുന്നത് വഴി മുഖക്കുരുവിനെ എളുപ്പത്തിൽ ഒഴിവാക്കിക്കൊണ്ട് ചർമ്മത്തിന്റെ രൂപം മെച്ചപ്പെടുത്താൻ കഴിയും.
➢ തേങ്ങാവെള്ളം മുടി കൊഴിച്ചിൽ നിയന്ത്രിച്ചുനിർത്താൻ വളരെ നല്ലതാണ്. തേങ്ങാവെള്ളം ഉപയോഗിച്ച് മസാജ് ചെയ്ത ശേഷം മുടി കഴുകുക. ഇത് രക്തചംക്രമണം വർദ്ധിപ്പിക്കുകയും രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും മുടി കൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യും. നരച്ച മുടിയുടെ ലക്ഷണങ്ങൾ ഒഴിവാക്കാനും ഇത് ഗുണം ചെയ്യും.
➢ തേങ്ങാവെള്ളം ഉപയോഗിച്ച് മുടി കഴുകുന്നതുകൊണ്ട് തലയോട്ടിയിലെ ചൊറിച്ചിൽ, താരൻ, തലയോട്ടി സംബന്ധമായ മറ്റ് അണുബാധകൾക്കും എതിരെ ഫലപ്രദമായി പ്രവർത്തിക്കുന്നു. മുടി കഴുകുന്നതിനായി ഇത് തയ്യാറാക്കാനായി ഒരു പാത്രത്തിൽ ആപ്പിൾ സിഡെർ വിനെഗറും തേങ്ങാവെള്ളവും കലർത്തുക. ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച് മുടി കഴുകിയ ശേഷം, ഈ ഹെയർ റിൻസ് മിശ്രിതം നിങ്ങളുടെ തലയിൽ പുരട്ടണം. ഇത് ഒരു മിനിറ്റെങ്കിലും വെച്ച ശേഷം തണുത്ത വെള്ളത്തിൽ മുടി കഴുകുക.
Post Your Comments