കൊല്ലം: കൊട്ടിയത്ത് അമ്മയുടെ കൈ തല്ലിയൊടിച്ച നാൽപ്പതുകാരനായ മകൻ അറസ്റ്റിൽ. ഇരവിപുരം തെക്കുംഭാഗം തോട്ടത്തിൽ പടിഞ്ഞാറ്റതിൽ ജോണി (40)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മ ഡെയ്സിയുടെ കയ്യാണ് മകന്‍ ജോണ്‍ തല്ലിയൊടിച്ചത്.
അമ്മ ഡെയ്സി യുവാവിൽ നിന്നകന്ന് കുറച്ച് നാളുകളായി മകളുടെ വീട്ടിലാണ് താമസിച്ചിരുന്നത്. എന്നാൽ താമസം മതിയാക്കി തിരികെ എത്തിയ അമ്മയുമായി ജോണ്‍ വഴക്കിടുകയും കൈയ്യിലുണ്ടായിരുന്ന ഫൈബർ വടി കൊണ്ടി ജോൺ അമ്മയെ ആക്രമിക്കുകയും ചെയ്തു. ഇതിനിടയിലാണ് ഡെയ്സിയുടെ കൈ ഒടിഞ്ഞത്.
പരിക്കേറ്റ ഡെയ്സിയെ ഇപ്പോള്‍ മേവറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Post Your Comments