തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പൊതു ഗതാഗത സംവിധാനത്തിലെ നിയന്ത്രണങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഉന്നതതലയോഗം ചേരും. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിലാണ് യോഗം. ഇന്ന് രാവിലെ 11 മണിക്കാണ് യോഗം. യോഗത്തില്‍ ഗതാഗത കമ്മീഷണര്‍ എം ആര്‍ അജിത്ത് കുമാര്‍ അടക്കമുള്ളവര്‍ പങ്കെടുക്കും.
കെഎസ്ആര്‍ടിസി ബസില്‍ ആളുകളെ കറ്റുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നാന്നൂറോളം കെഎസ്ആര്‍ടിസി സര്‍വീസുകള്‍ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. സ്വകര്യവാഹനങ്ങളില്‍ സഞ്ചരിക്കേണ്ടആളുകളുടെ എണ്ണവും പരിമിതപ്പെടുത്താന്‍ ആലോചനയുണ്ട്.
സീറ്റിംഗ് കപ്പാസിറ്റിയില്‍ കൂടുതല്‍ ആളുകളുമായി ബസ് സര്‍വീസ് നടത്തരുത് എന്നാണ് നിര്‍ദ്ദേശം. എന്നാല്‍ ഈ നിര്‍ദ്ദേശം ലംഘിക്കപ്പെടുന്നുണ്ട്. അതിനാല്‍ ഈ വിഷയത്തില്‍ പരിശോധന കര്‍ശനമാക്കിയോക്കും.
Post Your Comments