ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനുളള ധനസഹായം സംസ്ഥാനങ്ങള്‍ തളളി കളയരുതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം. കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടമായ കുട്ടികളെ കണ്ടുപിടിച്ച് ആവശ്യ സഹായം നല്‍ക്കണമെന്നു കോടതി നിര്‍ദ്ദേശം.
കുട്ടികള്‍ക്കുളള ധന സഹായം അവരുടെ പേരില്‍ വേണം നല്‍കാന്‍ ബന്ധുക്കളുടെ പേരിൽ കൊടുക്കരുത്. കോവിഡ് ധനസഹായത്തിനായി ഇനിയും അപേക്ഷിക്കാത്തവരെ ബോധവത്കരിക്കണമെന്നും കോടതി പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം കിട്ടാനുളള അവകാശം ഉണ്ടെന്നും കോടതി പറഞ്ഞു. എത്രയും പെട്ടന്ന് ധനസഹായം നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കോടതി നിർദേശിച്ചു.
Post Your Comments