Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsIndia

‘മോദിയുടെ ഹിന്ദി മനോഹരം, എവിടെയും പ്രസംഗിക്കും’: ഷംസീറിന്റെ പ്രശംസ വൈറൽ, യാഥാർഥ്യം മറച്ചു വെച്ച് കോൺഗ്രസ് ഗ്രൂപ്പുകൾ

ചിലർക്ക് പ്രസംഗം എന്നത് ഒരു കഴിവാണ്. ചിലർക്ക് അത് ജന്മനാ കിട്ടും. എല്ലാവരും ജനിക്കുമ്പോൾ പ്രാസംഗികൻ ഒന്നുമല്ല.

വടകര : വേൾഡ് എക്കണോമിക്സ് ഫോറത്തിലെ പ്രസംഗത്തിൽ സംഘാടകരുടെ വീഴ്ച മൂലം പ്രസംഗം തുടരാൻ കഴിയാതെ നിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ടെലിപ്രോംപ്റ്റർ പണിമുടക്കിയതിനാൽ ആണെന്നും മോദിക്ക് പ്രസംഗിക്കാൻ അറിയില്ലെന്നും കോൺഗ്രസ് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. എന്നാൽ മുൻപ് എഎൻ ഷംസീർ മോദിയുടെ പ്രസംഗത്തെ പുകഴ്ത്തിയതിന്റെ വീഡിയോ ഇപ്പോൾ കോൺഗ്രസ് ഗ്രൂപ്പുകാർ കുത്തിപ്പൊക്കി പരിഹസിക്കുകയാണ്.

മോദി ആദ്യം പ്രസംഗിക്കുക ഗരീബീ മാലോം. മോദി ഇംഗ്ലിഷ് അങ്ങനെ അനായാസം കൈകാര്യം ചെയ്യുന്ന ആളല്ല. പക്ഷേ മനോഹരമായി ഹിന്ദി സംസാരിക്കും. ഉള്ളത് ഉള്ളത് പോലെ പറയണമല്ലോ. മറ്റേത് മൂപ്പർക്ക് ആവൂല്ല. മോദിയുടെ മുൻഗാമി എന്ന് പറയുന്നയാൾ, മൂപ്പർക്ക് മിണ്ടാൻ കഴിയില്ല. കടലാസ് നോക്കി വായിക്കും.അത് പറന്നുപോയാ തീർന്നു. ധന്യവാദ്. തീർന്നു.’

‘ഇദ്ദേഹത്തിന് സദസ്സിനെ നോക്കി പ്രസംഗിക്കാനുള്ള കഴിവുണ്ട്. ചിലർക്ക് പ്രസംഗം എന്നത് ഒരു കഴിവാണ്. ചിലർക്ക് അത് ജന്മനാ കിട്ടും. എല്ലാവരും ജനിക്കുമ്പോൾ പ്രാസംഗികൻ ഒന്നുമല്ല. സ്ഥിര പരിശ്രമത്തിലൂടെ നേടിയെടുക്കുന്നതാണ്. ഏതു സദസ്സിന് അകത്തും പോയി പ്രസംഗിക്കാൻ കഴിവുള്ള ആളാണ് മോദി..’– ഷംസീർ അന്ന് പ്രസംഗിച്ചത് ഇങ്ങനെയാണ്. ഈ വിഡിയോയാണ് ഇപ്പോൾ കോൺഗ്രസ് സൈബർ ഗ്രൂപ്പുകൾ കുത്തിപ്പൊക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button