തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കോളേജുകൾ എല്ലാം അടക്കാൻ സാധ്യത. വ്യാഴാഴ്ച ചേരുന്ന അവലോകന യോഗത്തിലായിരിക്കും അന്തിമ തീരുമാനം എടുക്കുക.
നടക്കാൻ പോകുന്ന യോഗത്തിന്റെ അജണ്ടയിൽ കോളേജുകൾ അടയ്ക്കുന്ന കാര്യവും പരിഗണനയിലുണ്ട്. വിശദമായ ചർച്ചയ്ക്കു ശേഷം, കോളേജുകൾ അടച്ചിടുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു വ്യക്തമാക്കി.
‘പഠനം ഓൺലൈനാക്കുന്ന കാര്യം പരിശോധിക്കുന്നുണ്ട്. വ്യാഴാഴ്ച ചേരുന്ന കോവിഡ് അവലോകന സമിതിയുടെ നിർണായക നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചായിരിക്കും തീരുമാനമെടുക്കുക. ക്ലസ്റ്ററുകൾ രൂപപ്പെടുകയാണെങ്കിൽ, 15 ദിവസത്തേക്ക് കോളേജുകൾ അടച്ചിടാൻ പ്രിൻസിപ്പൽമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്’ ബിന്ദു പറയുന്നു.
Post Your Comments