ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നിയുടെ അനന്തരവന്റെ വസതിയിൽ നടത്തിയ പരിശോധനയിൽ കുഴൽപ്പണം പിടിച്ചെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഛന്നിയുടെ അനന്തരവൻ ഭൂപീന്ദർ സിംഗ് ഹണിയുടെ മൊഹാലിയിലെ വീട്ടിലും ഓഫീസുകളിലും നടത്തിയ പരിശോധനയിലാണ് ആറ് കോടിയുടെ കുഴൽപ്പണം പിടിച്ചെടുത്തിരിക്കുന്നത്. അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയെ സംബന്ധിച്ചുള്ള വിവരങ്ങൾ ദേശീയ മാദ്ധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
സംസ്ഥാനത്ത് 12 ഓളം പ്രദേശങ്ങളിൽ സംഘം പരിശോധന നടത്തിയിരുന്നു. ഭൂപീന്ദറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന സൂചന ലഭിച്ചിട്ടുണ്ട്. പഞ്ചാബിൽ തെരഞ്ഞെടുപ്പ് നടക്കാൻ ഒരു മാസം അവശേഷിക്കെ അനന്തരവന്റെ സ്ഥാപനങ്ങളിൽ നടന്ന റെയ്ഡ്, മുഖ്യമന്ത്രി ഛന്നിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
എന്നാൽ, ഇത് തികച്ചും രാഷ്‌ട്രീയ പ്രേരിതമാണെന്നും തെരഞ്ഞെടുപ്പ് അടുത്തതോടെ കോൺഗ്രസിനെ ഇല്ലാതാക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് ഇതെന്നും ഛന്നി ആരോപിച്ചു. നേരത്തെ, പാർട്ടിക്കുള്ളിലെ പോര് പുറത്തുവന്നത് കോൺഗ്രസിന് വൻ തിരിച്ചടിയായിരുന്നു. ഇതിൽ നിന്നും കരകയറാൻ ശ്രമിക്കുന്നതിനിടെയാണ് കോൺഗ്രസ് നേതാക്കളുടെ അടുത്ത കുടുംബാംഗങ്ങൾക്കെതിരെ അന്വേഷണം നടത്തുന്നത്.
Post Your Comments