അമരാവതി: മൃഗബലിക്കിടെ യുവാവിനെ കഴുത്തറുത്ത് കൊന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലാണ് സംഭവം. വലസാപള്ളിയില്‍ സംക്രാന്തി ആഘോഷങ്ങള്‍ക്കിടെയാണ് സംഭവം. സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി പ്രദേശത്തെ യെല്ലമ്മ ക്ഷേത്രത്തില്‍ മൃഗബലി സംഘടിപ്പിച്ചിരുന്നു. നിരവധി ആളുകള്‍ ആടിന്റെ തലയറുക്കാന്‍ എത്തിയിരുന്നു.
Read Also : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം: ഇപ്പോൾ അപേക്ഷിക്കാം
പ്രദേശത്തെ ചലപതിയെന്നയാളാണ് ആടിന്റെ കഴുത്തറുത്തിരുന്നത്. ആഘോഷത്തിനിടെ ആടിന്റെ കഴുത്തിന് പകരം 35കാരനായ സുരേഷിന്റെ കഴുത്ത് മുറിക്കുകയായിരുന്നു ഇയാള്‍. സുരേഷാണ് ആടിനെ പിടിച്ചിരുന്നത്. പ്രതിയായ ചലപതി മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറയുന്നു. സുരേഷിന്റെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റതോടെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അവിടെയെത്തുന്നതിന് മുമ്പുതന്നെ സുരേഷ് മരിച്ചു. ചലപതിയെ പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments