KeralaLatest NewsNews

‘ഫേസ്ബുക്കിലെ പേര് ചന്തു’: പ്രണയം നടിച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവതി പിടിയില്‍

മാവേലിക്കര : സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ യുവതി അറസ്റ്റിൽ. തിരുവനന്തപുരം കാട്ടാക്കട വീരണക്കാവ് കൃപാനിലയത്തില്‍ സന്ധ്യ(27)യാണ് അറസ്റ്റിലായത്.

പുരുഷനെന്ന് പരിചയപ്പെടുത്തിയാണ് സന്ധ്യ പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. ആലപ്പുഴ സ്വദേശിനിയാണ് പെൺകുട്ടി. സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ട ശേഷം വീട്ടിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയന്ന കേസിലാണ് പ്രതിയെ പോക്‌സോ നിയമപ്രകാരം തൃശ്ശൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. സന്ധ്യ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്.

Read Also  :  ചന്ദനക്കുറിയുംകാവിമുണ്ടും കാണിക്കേണ്ടെങ്കിൽ സിനിമകളിൽ കുരിശുംകൊന്തയും പർദ്ദയുംതൊപ്പിയും കാണിക്കാൻ പാടില്ലല്ലോ: ഡോ.സൗമ്യ

ഫേസ്ബുക്കിൽ ചന്തു എന്ന വ്യജപേരിൽ ഇവർ അക്കൗണ്ട് ഉണ്ടാക്കിയിരുന്നു. ഇതിലൂടെയാണ് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. ഒൻപത് ദിവസം മുൻപാണ് പെൺകുട്ടിയെ കാണാതായത്. പെൺകുട്ടിയുടെ കൈവശമുണ്ടായിരുന്ന പണവും സ്വർണവും സന്ധ്യ കൈക്കലാക്കി. മെസഞ്ചർ ആപ്ലിക്കേഷനുകളിലൂടെ വൈഫൈ ഉപയോഗിച്ച് ലാപ്‌ടോപ്പിലൂടെയാണ് ഇരകളുമായി ബന്ധപ്പെട്ടിരുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഇവരുടെ യഥാർത്ഥ പേരും ഫോൺനമ്പറും കണ്ടെത്തിയത്.

അതേസമയം, പിടിക്കെപ്പെടുന്നത് വരെ തനിക്കൊപ്പം ഉണ്ടായിരുന്നത് സ്ത്രീയാണെന്ന് മനസിലായിരുന്നില്ലെന്നാണ് വിദ്യാർത്ഥിനി പറഞ്ഞതെന്നും പോലീസ് വ്യക്തമാക്കി. 2016ൽ 14 വയസ്സുള്ള പെൺകുട്ടികളെ ഉപദ്രവിച്ചതിന് കാട്ടാക്കട സ്റ്റേഷനിൽ സന്ധ്യയ്‌ക്കെതിരെ രണ്ട് പോക്‌സോ കേസുകൾ ഉണ്ട്. 2019ൽ മംഗലപുരം സ്റ്റേഷനിൽ സന്ധ്യയുടെ പേരിൽ അടിപിടിക്കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button